Friday July 20th, 2018 - 9:46:pm
topbanner
Breaking News

ജിയോഫോണ്‍ 2 സ്മാര്‍ട്ട് ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കി; വില 2999 രൂപ

suji
ജിയോഫോണ്‍ 2 സ്മാര്‍ട്ട് ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കി; വില 2999 രൂപ

കൈയിലൊതുങ്ങുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി ഞെട്ടിച്ച റിലയന്‍സ് ജിയോ പുതിയ ജിയോഫോണ്‍ 2 സ്മാര്‍ട്ട് ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കി. ക്വിവെര്‍ട്ടി കീപാഡുമായി എത്തുന്ന ഈ സ്മാര്‍ട്ട് ഫീച്ചര്‍ ഫോണ്‍ ആഗസ്റ്റ് 15 മുതല്‍ ലഭ്യമാകും. ജിയോ സ്‌കീമുകള്‍ക്കൊപ്പം 2999 രൂപ നല്‍കിയാല്‍ ഫോണ്‍ സ്വന്തമാക്കാം.

ഇന്ത്യയില്‍ 25 മില്ല്യണ്‍ ജിയോഫോണ്‍ ഉപയോക്താക്കളുണ്ടെന്ന് മുംബൈയില്‍ ചേര്‍ന്ന വാര്‍ഷിക യോഗത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും, മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി വ്യക്തമാക്കി. ജിയോഫോണ്‍ അടുത്ത തലത്തിലേക്ക് ഉയര്‍ത്തി കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കാനാണ് ശ്രമമെന്നും അംബാനി കൂട്ടിച്ചേര്‍ത്തു.

22 മാസം കൊണ്ട് 215 മില്ല്യണ്‍ ജിയോ കസ്റ്റമേഴ്‌സ് സൃഷ്ടിക്കപ്പെട്ടു. മറ്റൊരു ടെക്‌നോളജി കമ്പനിക്കും ഇത് സാധിച്ചിട്ടില്ലെന്നും മുകേഷ് അംബാനി പറയുന്നു. ജിയോഫോണിലെ കായ്ഒഎസ് ഇക്കുറിയും നിലനിര്‍ത്തിയ ജിയോഫോണ്‍ 2വില്‍ 512 എംബി റാം, 4ജിബി റോം, 128 ജിപി എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജ് എന്നിവയും ഉള്‍പ്പെട്ടിരിക്കുന്നു. ഡ്യുവല്‍ സിം, എല്‍ടിഇ, വോള്‍ട്ട് ഫീച്ചറുകളും, ഫേസ്ബുക്ക്, യുട്യൂബ്, വാട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ സപ്പോര്‍ട്ടും ഇതില്‍ ലഭ്യമാണ്.

ജിയോ മണ്‍സൂണ്‍ ഓഫറില്‍ പഴയ ജിയോ ഫോണ്‍ മാറ്റി ജിയോഫോണ്‍ 2 വാങ്ങിയാല്‍ 500 രൂപ മാത്രം മതി!

 

Read more topics: jio smart feature phone
English summary
jio smart feature phone
topbanner

More News from this section

Subscribe by Email