Wednesday November 21st, 2018 - 1:29:pm
topbanner

പുതിയ ജിയോ ഫോൺ സ്വന്തമാക്കാൻ ഇനി പഴയ ഫോണും 501 രൂപയും നൽകിയാൽ മതി

rajani v
പുതിയ ജിയോ ഫോൺ സ്വന്തമാക്കാൻ ഇനി പഴയ ഫോണും 501 രൂപയും നൽകിയാൽ മതി

പഴയ ഫീച്ചർ ഫോണുകൾ കൈമാറി പകരം പുതിയ ജിയോ ഫോൺ സ്വന്തമാക്കാനുള്ള ‘ജിയോഫോൺ മൺസൂൺ ഹങ്കാമ’ പദ്ധതി ജൂലൈ 20ന് നിലവിൽ വരും. ജൂലൈ 20ന് വൈകിട്ടു അഞ്ചു മുതൽ പ്രവർത്തനക്ഷമമായ പഴയ ഏതു ബ്രാന്റ് ഫോണും 501 രൂപയും നൽകി പുതിയ ജിയോഫോൺ കുറഞ്ഞ വിലക്ക് സ്വന്തമാക്കാം. കുറഞ്ഞ ചിലവിൽ ജിയോ ഇന്റർനെറ്റ് സേവനങ്ങൾ മികച്ച രീതിയിൽ ലഭ്യമാക്കുവാനുള്ള അവസരമാണ് ഉപഭോക്താക്കൾക്കായി ജിയോ ഇതിലൂടെ ഒരുക്കുന്നത്.

ഓഫറിന്റെ ഭാഗമായി ജിയോ ഫോണിൽ കൂടുതൽ ഫീച്ചറുകളും ഒരുക്കിയിട്ടുണ്ട്. വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, യൂട്യൂബ് ആപ്ലിക്കേഷനുകൾ നേരത്തെ ജിയോ ഫോണിൽ ലഭ്യമായിരുന്നില്ല. എന്നാൽ പുതിയ ഓഫറിലൂടെ ഈ ഫീച്ചറുകൾ കൂട്ടിച്ചേർത്തിട്ടുണ്ടെന്നാണ് സൂചന.പുതിയ ആപ്ലിക്കേഷനുകളിലൂടെ ജിയോഫോൺ കൂടുതൽ ജനകീയമായിരി ക്കുകയാണ്.

ഈ മാസം ആദ്യം നടന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക പൊതു സമ്മേളനത്തിലാണ് ഇത് പ്രഖ്യാപിച്ചത്. ഇന്ത്യൻ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചെത്തിയ ജിയോയുടെ പുതിയ ചുവടുവയ്പ്പാണിത്.പ്രത്യേക വോയ്‌സ് കമാൻഡ് സംവിധാനവും ജിയോഫോണിലുണ്ടാകും. ആദ്യമായി ജിയോ ഫോൺ ഉപയോഗിക്കുന്ന ഒരാൾക്ക് വളരെ ലളിതമായി സമൂഹ മാധ്യമ ആപ്പുകൾ കൈകാര്യം ചെയ്യാനാകും.

വോയ്‌സ് കമാൻഡ് ഫീച്ചറിലൂടെ ഫോൺ വിളികൾ, മെസേജിങ്, ഇന്റർനെറ്റ് പരതൽ, വിഡിയോ, സംഗീതം എന്നിവയൊക്കെ വളരെ ലളിതമായി വിനിയോഗിക്കാനാകും.മൺസൂൺ ഹങ്കാമ പദ്ധതി നടപ്പാക്കിയതിലൂടെ പുതിയ ബിസിനസ് സാധ്യതകൾ, തൊഴിലവസരങ്ങൾ, വിദ്യാഭ്യാസം, തുടങ്ങി നിരവധി സേവനങ്ങൾ ഇനി മുതൽ രാജ്യത്തെ സാധാരണക്കാരുടെ വിരൽത്തുമ്പിലൂടെ അനായാസം സാധ്യമാകും.

 

Read more topics: jio phone, old phone, offer
English summary
jio phone old phone offer
topbanner

More News from this section

Subscribe by Email