Saturday September 21st, 2019 - 11:43:pm
topbanner
Breaking News
jeevanam

ജിയോ ഉപയോക്താക്കള്‍ക്ക് തിരിച്ചടി; നേട്ടം കൈവരിച്ച് എയര്‍ടെല്‍

Jikku Joseph
ജിയോ ഉപയോക്താക്കള്‍ക്ക് തിരിച്ചടി; നേട്ടം കൈവരിച്ച് എയര്‍ടെല്‍

ജിയോ 4ജിയുടെ വേഗത കുത്തനെ കുറഞ്ഞതായി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായി). ട്രായിക്കു വിവിധ സര്‍ക്കിളുകളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിയോ 4ജിയുടെ വേഗം ഓരോ മാസവും കുത്തനെ താഴോട്ടാണ്.

രണ്ടു മാസത്തിനിടെ ജിയോ വേഗം 33 ശതമാനമാണ് ഇടിഞ്ഞത്. ജൂണ്‍ ആദ്യത്തിലെ കണക്കുകള്‍ പ്രകാരം ജിയോയുടെ ശരാശരി വേഗം 18.5 എംബിപിഎസാണ്. എന്നാല്‍ ഏപ്രിലില്‍ ജിയോ വേഗം 21.3 എംബിപിഎസ് ആയിരുന്നു.

എന്നാല്‍ എയര്‍ടെല്‍ 4ജിയില്‍ ഉപയോക്താവിന് നല്‍കുന്ന വേഗത നിലനിര്‍ത്തുന്നുണ്ട്. ടെലികോം കമ്പനികളുടെ ഡേറ്റാ കൈമാറ്റ വേഗത റിപ്പോര്‍ട്ട് ചെയ്യാന്‍ ട്രായിയുടെ തന്നെ മൈസ്പീഡ് ആപ്പ് നല്‍കുന്നുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വരിക്കാരുള്ള എയര്‍ടെല്ലിന്റെ വേഗം ഏപ്രിലിലെ 8.9 എംബിപിഎസില്‍ നിന്ന് ജൂണില്‍ 9.1 എംബിപിഎസ് ആയി ഉയര്‍ന്നു. വോഡഫോണ്‍ 7.9 എംബിപിഎസ്, ഐഡിയ 7.2 എംബിപിഎസ് എന്നിങ്ങനെയാണ് മറ്റുകണക്കുകള്‍.

 

Viral News

English summary
jio download speed 14 mbps april 2018 myspeed app
topbanner

More News from this section

Subscribe by Email