Friday June 22nd, 2018 - 8:50:pm
topbanner
Breaking News

3,499 രൂപ ഫോണിന് ജിയോയുടെ 2,200 ക്യാഷ്ബാക്ക് ഓഫര്‍

Jikku Joseph
3,499 രൂപ ഫോണിന് ജിയോയുടെ 2,200 ക്യാഷ്ബാക്ക് ഓഫര്‍

ഇവോമിയുടെ ഷട്ടര്‍പ്രൂഫ് ഡിസ്പ്ലേയുള്ള ഇവോമി ഐ5 ഹാന്‍ഡ്സെറ്റ് വിപണിയിലെത്തി. 3499 രൂപ വിലയുള്ള 4ജി ഫോണിന് 2200 ക്യാഷ്ബാക്ക് ഓഫറാണ് ജിയോ നല്‍കുന്നത്.

3499 രൂപ വിലയുള്ള ഫോണിന് 1299 രൂപ മാത്രമേ വില വരൂ. സ്നാപ്ഡീല്‍ വഴിയാണ് ഫോണിന്റെ വില്‍പ്പന നടക്കുന്നത്. ആന്‍ഡ്രോയ്ഡ് നൗഗട്ട്, ഷട്ടര്‍പ്രൂഫ് എന്നിവ പ്രധാന ഫീച്ചറുകളാണ്. ഇവോമി മി3, ഇവോമി മി 3എസ് എന്നീ ഹാന്‍ഡ്‌സെറ്റുകളിലും ഷട്ടര്‍പ്രൂഫ് ഡിസ്‌പ്ലെ ഉണ്ടായിരുന്നു.

5 ഇഞ്ച് FWVGA ഡിസ്പ്ലേ, 1.2 Ghz പ്രോസസര്‍, 1 ജിബി റാം, 8 ജിബി സ്റ്റോറേജ്, 4ജി എല്‍ടിഇ, വോള്‍ട്, വൈഫൈ, ബ്ലൂടൂത്ത് 4.0, ജിപിഎസ്, 5 മെഗാപിക്സല്‍ റിയര്‍ ക്യാമറ, 5 മെഗാ പിക്സല്‍ സെല്‍ഫി ക്യാമറ ഫോണിന്റെ സവിശേഷതകളാണ്. ഇരട്ട സിം, 2800 എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന ഫീച്ചറുകളാണ്. ആന്‍ഡ്രോയ്ഡ് നൗഗട്ട്, ഷട്ടര്‍പ്രൂഫ് എന്നിവയും പ്രത്യേകതകളാണ്.

English summary
ivoomi-i5 with 4g volte and shatterproof display

More News from this section

Subscribe by Email