Thursday September 20th, 2018 - 2:09:am
topbanner
Breaking News

ഐഫോണ്‍ 7 ഓഫറോടെ ബുക്ക് ചെയ്യാന്‍ ഇനി രണ്ടു ദിവസം മാത്രം

rajani
ഐഫോണ്‍ 7 ഓഫറോടെ ബുക്ക് ചെയ്യാന്‍ ഇനി രണ്ടു ദിവസം മാത്രം

ആപ്പിളിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഐഫോണ്‍ 7 വാങ്ങുന്നവര്‍ക്ക് വമ്പന്‍ ഓഫറുകളുമായി ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റുകള്‍ കിടമത്സരവുമായി രംഗത്ത്.ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ എന്നീ വെബ്‌സൈറ്റുകളാണ് വന്‍ ഓഫറുകളുമായി രംഗത്തുള്ളത്.ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള സ്‌പെഷല്‍ ഓഫറുകളും ഐഫോണ്‍ 7 വാങ്ങുന്നവര്‍ക്ക് ലഭിക്കും.

ഫ്‌ലിപ്കാര്‍ട്ടിലെ ഐഫോണ്‍ 7 ഓഫറുകള്‍

രാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റായ ഫ്‌ലിപ്കാര്‍ട്ടാണ് ഐഫോണ്‍ 7 ന്റെ ഔദ്യോഗിക വിതരണക്കാര്‍. 24,500 രൂപയുടെ എക്‌സേഞ്ച് ഓഫറാണ് ഫ്‌ലിപ്കാര്‍ട്ട് നല്‍കുന്നത്. ഐഫോണ്‍ പഴയ മോഡലുകള്‍ തിരിച്ചുനല്‍കി ഐഫോണ്‍ 7 വാങ്ങാം. ഐഫോണ്‍ തിരിച്ചു നല്‍കുമ്പോള്‍ കിട്ടുന്ന തുകകള്‍ ഇവയാണ്. ഐഫോണ്‍ 4: 3,300 രൂപ ഐഫോണ്‍ 4എസ്: 4,000 രൂപ ഐഫോണ്‍ 5, 5സി: 6,500 രൂപ ഐഫോണ്‍ 5 എസ്: 8,900 രൂപ ഐഫോണ്‍ 6: 17,900 രൂപ ഐഫോണ്‍ 6 പ്ലസ്: 19,300 രൂപ ഐഫോണ്‍ 6 എസ്: 21,700 രൂപ ഐഫോണ്‍ 6 എസ് പ്ലസ്: 24,500 രൂപ

ഒക്ടോബര്‍ എട്ടു മുതലാണ് ഐഫോണ്‍ 7 വിതരണത്തിന് എത്തുന്നത്. ഫ്‌ലിപ്കാര്‍ട്ട് വഴി ഇഎംഐ പ്ലാനുകളും ലഭ്യമാണ്. ഐഫോണ്‍ 7 32 ജിബി വാരിയന്റിനു മാസത്തില്‍ 2,910 രൂപ ഇഎംഐ അടച്ചാല്‍ മതി. ഇതിനു പുറമെ സിറ്റി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 10,000 ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നുണ്ട്. ഈ പണം ജനുവരി എട്ടിനു അക്കൗണ്ടുകളില്‍ ലഭിക്കും.

ഐഫോണ്‍ 7 ഓഫറും ആമസോണ്‍ ഇന്ത്യയും

ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനിയായ ആമസോണ്‍ ഇന്ത്യയും ഐഫോണ്‍ 7 നു വന്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തേര്‍ഡ് പാര്‍ട്ടി വില്‍പനക്കാരാണ് ആമസോണ്‍ ഇന്ത്യ വഴി ഐഫോണ്‍ വിതരണം ചെയ്യുന്നത്. ആമസോണ്‍ വഴി എച്ച്ഡിഎഫ്‌സി കാര്‍ഡ് ഉപയോഗിച്ച് ഐഫോണ്‍ 7 വാങ്ങുന്നവര്‍ക്ക് 11,000 രൂപ തിരിച്ചു നല്‍കും. ഈ ഓഫര്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ അഞ്ചു വരെ ബുക്കിങ് ചെയ്യുന്നവര്‍ക്ക് ലഭിക്കും.

നരബലി കേരളത്തിലും!: ദേവീപ്രീതിക്കായി ഇടുക്കിയില്‍ 3 പെണ്‍കുട്ടികളെ നരബലി നല്‍കി

സ്ത്രീകളുടെ ഉപയോഗിച്ച അടിവസ്ത്രം വാങ്ങാന്‍ ഓണ്‍ലൈനില്‍ തിക്കും തിരക്കും

പ്രിയങ്ക ചോപ്രയുടെ ഹോട്ട് വീഡിയോ പുറത്ത്

 

Read more topics: iphone, 7 bigg, offer, online
English summary
iphone 7 bigg offer online
topbanner

More News from this section

Subscribe by Email