Tuesday August 20th, 2019 - 7:38:pm
topbanner
topbanner

ഇൻസ്റ്റഗ്രാം ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചർ അവതരിപ്പിച്ചു

RA
ഇൻസ്റ്റഗ്രാം ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചർ അവതരിപ്പിച്ചു

ഇൻസ്റ്റഗ്രാം ഉപഭോക്താക്കൾ ഏറെ നാളുകളായി കാത്തിരുന്ന ഫീച്ചർ ഒടുവിൽ എത്തിയിരിക്കുകയാണ്. അപകടകരമായ ഉള്ളടക്കങ്ങൾ മറയ്ക്കുന്ന സെൻസിറ്റീവ് സ്‌ക്രീൻ എന്ന ഫീച്ചറാണ് ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചത്.ആളുകളുടെ സുരക്ഷയ്ക്കാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്നും ആത്മഹത്യയും ആത്മപീഡനവും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങൾ തങ്ങൾ പ്രോത്സാഹിപ്പിക്കില്ലെന്നും ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി പറഞ്ഞു. പുതിയ ഫീച്ചർ ഇപ്പോൾ തന്നെ ഇന്ത്യയിലെ ഉപയോക്താക്കളിലേക്കെത്തിക്കഴിഞ്ഞു.


ഇന്‍സ്റ്റാഗ്രാം സെര്‍ച്ച്, റെക്കമെന്റേഷന്‍, ഹാഷ്ടാഗ് എന്നിവയില്‍ പ്രത്യക്ഷപ്പെടുന്ന സ്വയം മുറിവേല്‍പ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ കുട്ടികളെ ബാധിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. അത്തരം ഉള്ളക്കങ്ങളാണ് ഇന്‍സ്റ്റാഗ്രാമില്‍ സെന്‍സിറ്റീവ് സ്‌ക്രീന്‍ ഉപയോഗിച്ച് മറയ്ക്കുക. 2018 ൽ മയക്കുമരുന്ന് ഉപയോഗവും വിൽപനയും തടയുന്നതിനായി ഒരു പ്രോംറ്റ് ഫീച്ചർ ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു.

 

 

Read more topics: instergram, new feture, introduce
English summary
instergram new feture introduce
topbanner

More News from this section

Subscribe by Email