Monday September 24th, 2018 - 7:54:am
topbanner

ഇനിമുതല്‍ ഒന്നിലധികം ചിത്രങ്ങളും വീഡിയോകളും ഒരേ സമയം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കാം

Jikku Joseph
ഇനിമുതല്‍ ഒന്നിലധികം ചിത്രങ്ങളും വീഡിയോകളും ഒരേ സമയം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കാം

ഇന്‍സ്റ്റാഗ്രാമില്‍ ഇനിമുതല്‍ ഒന്നിലധികം ചിത്രങ്ങളും വീഡിയോകളും ഒരേ സമയം പങ്കുവെക്കാം. അപ്ലോഡ് ചെയ്യുന്നതിന് മുമ്പ് തിരഞ്ഞെടുത്ത ചിത്രങ്ങളുടേയും വീഡിയോകളുടെയും പ്രിവ്യൂ കാണാനും സാധിക്കുന്ന ഫിച്ചര്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചു.

ഇതിനായി ഇന്‍സ്റ്റാഗ്രാം ഗാലറിയില്‍ വലത് വശത്ത് മുകളിലായി ഒരു പുതിയ ഐക്കണ്‍ കാണാം. അത് ക്ലിക്ക് ചെയ്തതിന് ശേഷം പത്ത് ചിത്രങ്ങളോ വീഡിയോകളോ തിരഞ്ഞെടുക്കുക. ശേഷം എഡിറ്റ് സ്‌ക്രീനില്‍ താഴെയായി നിങ്ങള്‍ തിരഞ്ഞെടുത്തവയുടെ പ്രിവ്യൂ കാണാന്‍ സാധിക്കും.

ഒരോ ചിത്രങ്ങളും വെവ്വേറെ തിരഞ്ഞെടുത്ത് സ്റ്റിക്കറുകള്‍, ടെക്സ്റ്റ് ഉള്‍പ്പടെയുള്ള മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും. എഡിറ്റിങ് കഴിഞ്ഞ് നെക്സ്റ്റ് അമര്‍ത്തിയാല്‍ ഓരോ ചിത്രങ്ങളായി നിങ്ങള്‍ തിരഞ്ഞെടുത്ത ക്രമത്തില്‍ സ്റ്റോറീസില്‍ അപ്ലോഡ് ചെയ്യപ്പെടും. ലൊക്കേഷന്‍ സ്റ്റിക്കറുകള്‍ ചേര്‍ക്കുന്നത് ഇന്‍സ്റ്റാഗ്രാം കൂടുതല്‍ ലളിതമാക്കിമാറ്റി.

ചിത്രം എടുത്ത സ്ഥലത്തിന് അടുത്തുള്ള സ്ഥലങ്ങളെല്ലാം ലൊക്കേഷന്‍ സ്റ്റിക്കറില്‍ വരും. ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളില്‍ പുതിയ മാറ്റങ്ങള്‍ ലഭ്യമാണ്.

English summary
instagram now lets you share multiple photos and videos at once on stories
topbanner

More News from this section

Subscribe by Email