Thursday November 15th, 2018 - 6:20:am
topbanner

ഉപയോക്താക്കള്‍ക്കായി ഒരുക്കിയ ആ ഫീച്ചര്‍ അവതരിപ്പിക്കുന്നില്ലെന്ന് ഇന്‍സ്റ്റഗ്രാം

Jikku Joseph
ഉപയോക്താക്കള്‍ക്കായി ഒരുക്കിയ ആ ഫീച്ചര്‍ അവതരിപ്പിക്കുന്നില്ലെന്ന് ഇന്‍സ്റ്റഗ്രാം

ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ആരെങ്കിലും സ്‌ക്രീന്‍ഷോട്ട് എടുക്കുന്നത് ഉപയോക്താക്കളെ അറിയിക്കുന്ന ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ചില ഉപയോക്താക്കള്‍ക്കിടയില്‍ ഇന്‍സ്റ്റഗ്രാം ഈ പരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ ഈ പദ്ധതിയില്‍ നിന്നും പിന്മാറിയെന്ന് ഇന്‍സ്റ്റഗ്രാം സ്ഥിരീകരിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

24 മണിക്കൂര്‍ മാത്രമാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറീസ് കാണാന്‍ കഴിയുക. അത് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കില്ല. ഇക്കാരണത്താലാണ് ആളുകള്‍ അവയുടെ സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ ശ്രമിക്കുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിക്കുന്നതും പുതിയ സുരക്ഷാ ഫീച്ചര്‍ ഒരുക്കാനുള്ള കാരണങ്ങളിലൊന്നായിരുന്നു. ഇത് താമസിയാതെ അവതരിപ്പിക്കുമെന്ന് ജനുവരിയില്‍ വാര്‍ത്തകളും വന്നിരുന്നു.

ഇന്‍സ്റ്റാഗ്രാമിന്റെ ജനപ്രീതി വര്‍ധിച്ചുവരുന്നതായാണ് അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍. യുവാക്കളാണ് പ്രധാനമായും ഇന്‍സ്റ്റാഗ്രാമിന്റെ ഉപയോക്താക്കള്‍. യുവാക്കള്‍ക്ക് ഫെയ്സ്ബുക്കിലുള്ള താല്‍പര്യം കുറയുന്നുവെന്നും അവര്‍ വാട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, സ്നാപ്ചാറ്റ് പോലുള്ള സംവിധാനങ്ങളിലേക്ക് മാറുകയാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

English summary
instagram dropped the screenshot alert feature
topbanner

More News from this section

Subscribe by Email