Wednesday September 26th, 2018 - 8:15:pm
topbanner

യുവാക്കള്‍ക്കിടയില്‍ ഫെയ്സ്ബുക്കിനോടുള്ള താല്പര്യം കുറഞ്ഞു; ചേക്കേറുന്നത് ഇന്‍സ്റ്റഗ്രാമിലേക്ക്

Jikku Joseph
യുവാക്കള്‍ക്കിടയില്‍ ഫെയ്സ്ബുക്കിനോടുള്ള താല്പര്യം കുറഞ്ഞു; ചേക്കേറുന്നത് ഇന്‍സ്റ്റഗ്രാമിലേക്ക്

കൗമാരക്കാര്‍ക്കിടയില്‍ ഫെയ്സ്ബുക്കിനോടുള്ള താല്പര്യം കുറയുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ യൂട്യൂബിനോടുള്ള താല്പര്യം കൂടുന്നതായും സര്‍വ്വേ ഫലങ്ങള്‍ പറയുന്നു. വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട സര്‍വ്വേയിലാണ് ഇതു പറഞ്ഞുവെയ്ക്കുന്നത്.

അമേരിക്കയില്‍ 13 വയസിനും 17 വയസിനും ഇടയിലുള്ള 51 ശതമാനം ആളുകള്‍ മാത്രമാണ് ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നത്. 2015-ല്‍ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ 71 ശതമാനമായിരുന്നു ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം. 69 ശതമാനം യുവാക്കളാണ് ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നത്.

ഫെയ്സ്ബുക്കിന്റെ മുഖ്യ സേവനത്തിന് കൗമാരക്കാര്‍ക്കിടയില്‍ പ്രചാരം കുറവാണെങ്കിലും ഫെയ്സ്ബുക്കിന്റെ മറ്റ് സേവനങ്ങള്‍ മുന്നിലുണ്ട്. ഇന്‍സ്റ്റഗ്രാം, സ്നാപ് ചാറ്റ് പോലുള്ള സോഷ്യല്‍ മീഡിയകളിലേക്ക് ചേക്കേറുകയാണെന്നാണ് പ്യൂ റിസര്‍ച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട്. ഫെയ്സ്ബുക്ക് സേവനമായ ഇന്‍സ്റ്റഗ്രാം 72 ശതമാനം കൗമാരക്കാര്‍ ഉപയോഗിക്കുന്നുണ്ട്. 69 ശതാമനമാണ് സ്നാപ്ചാറ്റിന്റെ പ്രചാരം.

അമേരിക്കയിലെ 743 കൗമാരക്കാരെ അടിസ്ഥാനമാക്കിയാണ് പ്യൂ സര്‍വ്വേ നടത്തിയത്. കുറഞ്ഞ വാര്‍ഷിക വരുമാനമുള്ള വീടുകളില്‍ നിന്നുള്ള യുവാക്കളാണ് ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരില്‍ കൂടുതലും. 30,000 ഡോളറില്‍ കുറവ് വാര്‍ഷിക വരുമാനമുള്ള വീടുകളില്‍ നിന്നുള്ളവരാണ് 70 ശതമാനം ഫേസ്ബുക്ക് ഉപയോഗിക്കുന്ന യുവാക്കള്‍. 75000 ഡോളറിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ള വീടുകളില്‍ നിന്നുള്ളവര്‍ 36 ശതമാനം മാത്രമാണ്.

English summary
instagram and youtube are more popular among US teens than facebook: pew research study
topbanner

More News from this section

Subscribe by Email