Tuesday November 13th, 2018 - 10:30:am
topbanner

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കൂടുതല്‍ സ്ത്രീകള്‍ക്കിടയില്‍

Jikku Joseph
സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കൂടുതല്‍ സ്ത്രീകള്‍ക്കിടയില്‍

ഇന്ത്യയില്‍ പുരുഷന്മാരെക്കാള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കുടുതല്‍ സ്ത്രീകള്‍ക്കിടയിലെന്ന് റിപ്പോര്‍ട്ട്. യൂട്യൂബ് വീഡിയോ കാണുവാനും, ഗെയിം കളിക്കാനുമാണ് കൂടുതല്‍ സമയം സ്ത്രീകള്‍ ചിലവാക്കുന്നത് എന്നാണ് മൊബൈല്‍ മാര്‍ക്കറ്റിംഗ് അസോസിയേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നത്. വിപണി നിരീക്ഷകരായ കാന്താര്‍ ഐഎംആര്‍ബിയുമായി ചേര്‍ന്നാണ് ഇവര്‍ പഠനം നടത്തിയത്.

സോഷ്യല്‍ മീഡിയയും വാട്ട്‌സ്ആപ്പ് പോലുള്ള ആപ്പുകളുമാണ് പഠന പ്രകാരം ഇന്ത്യക്കാര്‍ മൊബൈല്‍ ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ശരാശരി ഒരു വനിത പുരുഷന്മാരെ അപേക്ഷിച്ച് ഇരട്ടി സമയം സ്മാര്‍ട്ട്‌ഫോണില്‍ ചിലവഴിക്കുന്നു എന്ന് പഠനം പറയുന്നു. വീഡിയോ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ വഴി കാണുന്നത് സ്ത്രീകളാണ്. ഫോണ്‍ വഴിയുള്ള വിനോദ ഉപാധികള്‍ ഉപയോഗിക്കുന്നവരെക്കാള്‍ 15 ശതമാനം കൂടുതല്‍പ്പേര്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നു എന്ന് പഠനം പറയുന്നുണ്ട്.

English summary
indian women spending more time on their smartphones
topbanner

More News from this section

Subscribe by Email