Thursday September 20th, 2018 - 2:34:am
topbanner
Breaking News

ഫെയ്‌സ്ബുക്കില്‍ നിന്നും കൗമാരക്കാര്‍ സൈന്‍ ഔട്ട് ചെയ്തുതുടങ്ങി; ഇപ്പോള്‍ സൈന്‍ഇന്‍ ചെയ്യുന്നത് പ്രായമായവര്‍

Jikku Joseph
ഫെയ്‌സ്ബുക്കില്‍ നിന്നും കൗമാരക്കാര്‍ സൈന്‍ ഔട്ട് ചെയ്തുതുടങ്ങി; ഇപ്പോള്‍ സൈന്‍ഇന്‍ ചെയ്യുന്നത് പ്രായമായവര്‍

ഫെയ്‌സ്ബുക്കില്‍ നിന്നും കൗമാരക്കാരും യുവാക്കളും അകലം പാലിച്ചു തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ പ്രായമായവര്‍ക്കിടയില്‍ ഫെയ്‌സ്ബുക്കിന് പ്രീതി വര്‍ധിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2018 ല്‍ ബ്രിട്ടനിലെ 12 വയസിനും 17 വയസിനും ഇടയിലുള്ള സ്ഥിരം ഉപയോക്താക്കളുടെ എണ്ണം 22 ലക്ഷമാവുമെന്നും 18 നും 24 നും ഇടയിലുള്ള സ്ഥിരം ഉപയോക്താക്കളുടെ എണ്ണം 45 ലക്ഷമായി ചുരുങ്ങുമെന്നാണ് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഇ-മാര്‍ക്കറ്റര്‍ പുറത്തുവിടുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സ്‌നാപ്ചാറ്റ് പോലുള്ള സോഷ്യല്‍ മീഡിയാ ആപ്പുകളിലേക്ക് യുവാക്കള്‍ ആകൃഷ്ടരാവുന്നതാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്. എന്നാല്‍ 55 വയസിന് മുകളിലുള്ളവരുടെ എണ്ണം ഫെയ്‌സ്ബുക്ക് ഈ വര്‍ഷത്തെ ഉപയോക്താക്കളുടെ ആകെ എണ്ണത്തില്‍ രണ്ടാമതെത്തുകയും ചെയ്യും.

ഇന്‍സ്റ്റാഗ്രാം സ്വന്തമാക്കിയതോടെ അവിടേക്ക് ചേക്കേറിയ യുവാക്കളെ സ്വന്തം വരുതിയിലാക്കാന്‍ ഫെയ്‌സ്ബുക്കിന് സാധിച്ചെങ്കിലും സ്‌നാപ് ചാറ്റ് ഫെയ്‌സ്ബുക്കിന് വെല്ലുവിളിയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ വര്‍ഷം 55 വയസിന് മുകളിലുള്ള അഞ്ച് ലക്ഷം പുതിയ ഉപയോക്താക്കളെ ഫെയ്‌സ്ബുക്കിന് ലഭിക്കുമെന്നാണ് ഈ മാര്‍ക്കറ്ററിന്റെ വിലയിരുത്തല്‍. അതായത് ഈ വര്‍ഷം 55 വയസിനും 64 വയസിനും ഇടയിലുള്ള ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം 64 ലക്ഷത്തില്‍ എത്തും.

English summary
increase in elder users youth leaves facebook
topbanner

More News from this section

Subscribe by Email