Thursday April 26th, 2018 - 11:04:am
topbanner

ജിയോയെ വീഴ്ത്താന്‍ പുതിയ ആപ്പുമായി ഐഡിയ രംഗത്തെത്തുന്നു

Jikku Joseph
ജിയോയെ വീഴ്ത്താന്‍ പുതിയ ആപ്പുമായി ഐഡിയ രംഗത്തെത്തുന്നു

മുംബൈ: റിലയന്‍സ് ജിയോയുടെ വെല്ലുവിളി നേരിടാന്‍ എഡിയ പുതിയ ആപ്പ് പുറത്തിറക്കുന്നു. ഡിജിറ്റല്‍ ഐഡിയ എന്നാണ് പുതുതായി പുറത്തിറക്കാന്‍ പോവുന്ന ആപ്പിന്റെ പേര്. റിലയന്‍സ് ജിയോ വിവിധ സേവനങ്ങള്‍ക്കായി നിരവധി ആപ്പുകള്‍ പുറത്തിറക്കിയിരുന്നു. സിനിമ കാണാനും സംഗീതം ശ്രവിക്കാനും ബുക്കുകളും വാര്‍ത്തകളും വായിക്കാനുമെല്ലാം ജിയോയുടെ ആപ്പുകള്‍ ഉണ്ടായിരുന്നു.

ഇതേ മാതൃകയിലാവും ഐഡിയയും ആപ്പ് പുറത്തിറക്കുക. ഡിജിറ്റല്‍ ഐഡിയയില്‍ സിനിമകള്‍, ടിവി, സംഗീതം, ഗെയിമിങ് എന്നിവ ലഭ്യമാവുമെന്ന് ഐഡിയ അറിയിച്ചു. സഞ്ചരിക്കുന്ന പുതിയ ഓണ്‍ലൈന്‍ യുവത്വത്തെ ലക്ഷ്യംവെച്ചാണ് ആപ്പ് പുറത്തിറക്കുന്നതെന്നും കമ്പനി പറഞ്ഞു.

2016 സെപ്തംബറില്‍ പുറത്തിറക്കയ ഐഡിയയുടെ രണ്ടാം പാദ റിപ്പോര്‍ട്ടില്‍ ഐഡിയ ഗെയിംസ്, വിഡിയോസ്, സംഗീതം, ചാറ്റ് എന്നീ സേവനങ്ങള്‍ക്കായി വിവിധ ആപ്പുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഐഡിയ പുറത്തിറക്കുന്നതിന് മുമ്പ് തന്നെ റിലയന്‍സ് ജിയോ ഇത്തരം ആപ്പുകള്‍ പുറത്തിറക്കിയിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ തന്നെ ആപ്പ് പുറത്തിറക്കാനാണ് ഐഡിയ ലക്ഷ്യമിടുന്നത്. പുതിയ ആപ്പിലൂടെ കൂടുതല്‍ ഡാറ്റ ഉപയോഗം നടക്കുമെന്നും അത് കമ്പനിക്ക് ഗുണകരാമാവുമെന്നുമാണ് ഐഡിയയുടെ കണക്ക് കൂട്ടല്‍.

Read more topics: idea, mobile app, jio, telcome
English summary
idea comeing with new app

More News from this section

Subscribe by Email