Thursday September 20th, 2018 - 12:58:pm
topbanner
Breaking News

ഐബോള്‍ സ്ലൈഡ് ഇംപ്രിന്റ് 4ജി ടാബ്‌ലെറ്റ് ഇന്ത്യയില്‍ പുറത്തിറക്കി ഐബോള്‍; ആധാര്‍ സര്‍ട്ടിഫൈഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉള്‍പ്പെട്ട ടാബിന് വില 11999 രൂപ

suji
ഐബോള്‍ സ്ലൈഡ് ഇംപ്രിന്റ് 4ജി ടാബ്‌ലെറ്റ് ഇന്ത്യയില്‍ പുറത്തിറക്കി ഐബോള്‍; ആധാര്‍ സര്‍ട്ടിഫൈഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉള്‍പ്പെട്ട ടാബിന് വില 11999 രൂപ

ദില്ലി: ഐബോള്‍ ഇന്ത്യയില്‍ പുതിയ ടാബ്‌ലെറ്റ് അവതരിപ്പിച്ചു. ഐബോള്‍ സ്ലൈഡ് ഇംപ്രിന്റ് 4ജി ടാബാണ് ഇന്ത്യയില്‍ ഇറക്കിയത്. സവിശേഷമായ ഇന്റഗ്രേറ്റഡ് ഫിംഗര്‍പ്രിന്റ് സെന്‍സറാണ് ഈ ടാബിന്റെ ഹൈലൈറ്റ്. ഏറ്റവും സുരക്ഷിതമായ ബയോമെട്രിക് ഒതെന്റിഫിക്കേഷനാണെന്ന് കമ്പനി അവകാശപ്പെടുന്നു.

ഐബോള്‍ സ്ലൈഡ് ഇംപ്രിന്റ് 4ജി ടാബ്‌ലെറ്റ് 11,999 രൂപ മുതല്‍ ആരംഭിക്കുന്നു. രണ്ട് വേരിയന്റുകളിലാണ് ഇത് ലഭ്യമാകുക. ഇന്റഗ്രേറ്റഡ് ഫിംഗര്‍പ്രിന്റ് സ്‌കാനറുള്ള വേര്‍ഷന് 18,999 രൂപയാണ് വില. കറുപ്പ് നിറത്തില്‍ മാത്രമാണ് ടാബ് ലഭിക്കുക.

ആധാര്‍ ഒതെന്റിഫിക്കേഷന്‍ സര്‍ട്ടിഫൈ ചെയ്തിട്ടുള്ള എസ്ടിക്യുസി സര്‍ട്ടിഫൈജാണ് ഐബോള്‍ സ്ലൈഡ് ഇംപ്രിന്റ് 4ജി. അതുകൊണ്ട് തന്നെ ടാബിന് ഉപയോക്താവിനെ തിരിച്ചറിയാന്‍ കഴിയും. ബാങ്കുകളുടെയും, സര്‍ക്കാര്‍ ഓഫീസുകളുടെയും, ആര്‍ടിഒ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കെല്ലാം ഇത് അനുയോജ്യമാണെന്ന് കമ്പനി പറയുന്നു.

7 ഇഞ്ച് ഡിസ്‌പ്ലേയില്‍ ആന്‍ഡ്രോയ്ഡ് 7.0 നൗഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 64 ബിറ്റ് 1.3ജിഎച്ച്ഇസഡ് ക്വാഡ്‌കോര്‍ എആര്‍എം കോര്‍ടെക്‌സ് എ53 പ്രൊസസറും ഇതിലുണ്ട്. 1 ജിബി, 2 ജിബി റാമിലാണ് പ്രവര്‍ത്തനം. 5 എംപി ക്യാമറയാണ് മുന്നിലും പിന്നിലും. 5000എംഎഎച്ച് ബാറ്ററിയാണ് ശക്തിയാകുന്നത്.

 

English summary
iball slide imprint 4g tablet launched with aadhaar certified fingerprint sensor
topbanner

More News from this section

Subscribe by Email