Thursday May 24th, 2018 - 5:19:pm
topbanner

നിരത്തുകളിലേക്ക് ഹൈബ്രിഡ് കാറുകള്‍: സ്റ്റാര്‍ട്ടപ്പുമായി ടി.കെ.എം

akhila
നിരത്തുകളിലേക്ക് ഹൈബ്രിഡ് കാറുകള്‍: സ്റ്റാര്‍ട്ടപ്പുമായി ടി.കെ.എം

കൊല്ലം: കുതിച്ചുയരുന്ന ഇന്ധനവിലയും അന്തരീക്ഷ മലിനീകരണവും കൊണ്ടു വീര്‍പ്പുമുട്ടുന്ന നഗരജീവിതങ്ങളിലേക്ക് ഹൈബ്രിഡ് കാറുകളുമായി വിദ്യാര്‍ത്ഥികള്‍. കൂടുതല്‍ മുതല്‍മുടക്കില്ലാതെ നിലവിലുള്ള പെട്രോള്‍, ഡീസല്‍ കാറുകളെ ഹൈബ്രിഡ് സംവിധാനത്തിലേക്ക് മാറ്റുവാനുള്ള സംരംഭത്തിലാണ് കൊല്ലം ടി.കെ.എം എഞ്ചിനീയറിംഗ് കോളേജിലെ ഒരു വിഭാഗം മെക്കാനിക്കല്‍ പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍.

വാഹനങ്ങളിലെ ഐസി എഞ്ചിനൊപ്പം ഒരു ഇലക്ട്രിക് മോട്ടോര്‍ കൂടി ഉപയോഗിക്കുന്നതിനാല്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്ത് നിശ്ചിത വേഗത കൈവരിക്കുന്നത് വരെ ഇലക്ട്രിക് മോട്ടോറിലും അതിനു ശേഷം ഐസി എഞ്ചിനിലേക്കും സ്വയം മാറുന്ന സംവിധാനമാണിത്. ഹ്രസ്വ ദൂര യാത്രകള്‍ക്ക് ഇലക്ട്രിക് മോട്ടോര്‍ മാത്രം ഉപയോഗിക്കാം. ഐസി എഞ്ചിനും മോട്ടോറും ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ വാഹനം ഫോര്‍വീല്‍ ഡ്രൈവിലാകും. വാഹനത്തിന്റെ വേഗതക്ക് അനുസ്യതമായി എഞ്ചിനില്‍ നിന്ന് മോട്ടോറിലേക്കും തിരിച്ചും സ്വയം മാറുവാനുള്ള നൂതനമായ ഒരു സ്വിച്ചിംഗ് നിയന്ത്രണ സംവിധാനവുമുണ്ട്.

നിലവിലുള്ള എല്ലാ കാറുകളും ഈ സംവിധാനത്തിലേക്ക് മാറ്റുവാന്‍ കഴിയുമെന്നതിനോടൊപ്പം ഒരു വാഹനത്തിന് പ്രതിവര്‍ഷം ചിലവാകുന്ന തുകയുടെ എഴുപത് ശതമാനത്തോളം ലാഭിക്കാനാകുമെന്നും പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ. എ അഷ്ഫാഖ് അഭിപ്രായപ്പെട്ടു. ഏകദേശം പതിനേഴ് കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്ന ഒരു സാധാരണ മാരുതി കാറിന് നാല്‍പ്പത്തിരണ്ട് കിലോ മീറ്ററോളം മൈലേജ് നല്‍കുവാന്‍ പുതിയ സംവിധാനത്തിന് കഴിയുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കൊല്ലം വ്യവസായ കേന്ദ്രവുമായി സഹകരിച്ച് ഇതൊരു സ്റ്റാര്‍ട്ടപ്പ് സംരംഭമാക്കാനാണ് അവസാന വര്‍ഷ മെക്കാനിക്കല്‍ പ്രൊഡക്ഷന്‍ വിദ്യാര്‍ത്ഥികളായ എസ്. സൂരജ്, ഷാല്‍വിന്‍ ഷാജഹാന്‍, ആദില്‍ മുഹമ്മദ്, വി.എസ്. ദേവദാസ്, എസ്. ദേവദത്തന്‍, എസ്. മുഹമ്മദ് സലീല്‍, വി. സുജിത്ത്, നഹല്‍ സിദ്ദീഖ് ടീം അംഗങ്ങളായ വിദ്യാര്‍ത്ഥികളുടെ തീരുമാനം.

Read more topics: kollam, hybridcars, startup
English summary
hybrid cars to the road: TKM with startup

More News from this section

Subscribe by Email