Monday April 22nd, 2019 - 10:04:pm
topbanner
topbanner

ഗ്രൂപ്പുകള്‍ക്കായി പുതിയ സവിശേഷതകളുമായി ഹൈക്ക് മെസ്സഞ്ചര്‍

Jikku Joseph
ഗ്രൂപ്പുകള്‍ക്കായി പുതിയ സവിശേഷതകളുമായി ഹൈക്ക് മെസ്സഞ്ചര്‍

ഇന്ത്യയിലെ ആദ്യ ആഭ്യന്തര മെസ്സേജിങ് പ്ലാറ്റ്ഫോമായ ഹൈക്ക് മെസ്സഞ്ചര്‍ ഗ്രൂപ്പുകള്‍ക്കായി വോട്ട്, ബില്‍ സ്പ്ലിറ്റ്, ചെക് ലിസ്റ്റ്, റിമൈന്‍ഡറുകളോട് കൂടിയ ഇവന്റുകള്‍, ടീന്‍ പാട്ടി പോലുള്ള പുതിയ സോഷ്യല്‍ സവിശേഷതകള്‍ അവതരിപ്പിച്ചു.

പുതിയ സവിശേഷതകള്‍ ഗ്രൂപ്പിനുള്ളില്‍ ഷെയറിങ് വളരെ എളുപ്പമാക്കി തീര്‍ക്കും. കൂടാതെ പ്രവര്‍ത്തന ക്ഷമതയും ആസ്വാദനവും ശക്തമാക്കുമെന്ന് ഹൈക്ക് മെസ്സഞ്ചറിന്റെ സിടിഒ വിശ്വനാഥ് രാമറാവു വ്യക്തമാക്കി.

ആയിരം അംഗങ്ങള്‍ വരെയുള്ള ഗ്രൂപ്പുകള്‍ക്കുള്ളില്‍ ഈ ഫീച്ചറുകള്‍ പ്രാവര്‍ത്തികമാകും. അടുത്തിടെ വാലറ്റ് ശക്തമാക്കുന്നതിനായി കമ്പനി എയര്‍ടെല്‍ പേമെന്റ് ബാങ്കുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. എയര്‍ടെല്‍ പേമെന്റ്സ് ബാങ്കിന് ഹൈക്കിന്റെ 100 ദശലക്ഷത്തോളം ഉപയോക്താക്കളിലേക്ക് എത്തിച്ചേരാനും ഹൈക്ക് വാലറ്റ് ഉത്പന്നനിര ശക്തമാക്കാനും സാധിക്കും.

English summary
hike messenger launches new features to groups
topbanner

More News from this section

Subscribe by Email