Friday February 22nd, 2019 - 10:00:am
topbanner

ഗൂഗിളും ഫേസ്ബുക്കും നിങ്ങളുടെ ഇമെയില്‍ വായിക്കും; രക്ഷപ്പെടാന്‍ ഇതാണ് വഴി

suji
ഗൂഗിളും ഫേസ്ബുക്കും നിങ്ങളുടെ ഇമെയില്‍ വായിക്കും; രക്ഷപ്പെടാന്‍ ഇതാണ് വഴി

ടെക് ലോകത്ത് ഒന്നും രഹസ്യമല്ല. അപ്ലോഡ് ചെയ്യപ്പെടുന്ന എല്ലാം, സ്വകാര്യവിവരങ്ങള്‍ മുതല്‍ ചിത്രങ്ങളും, മെസഞ്ചര്‍ ചാറ്റും വരെ മറ്റൊരാളുടെ കണ്ണിന് മുന്നിലെത്തും. ഇമെയില്‍ ഇന്‍ബോക്‌സില്‍ കിടക്കുന്ന സന്ദേശങ്ങളും നമുക്ക് മാത്രമുള്ളതല്ല.

എന്നാല്‍ ഇതില്‍ ഇത്രയൊന്നും അത്ഭുതപ്പെടാന്‍ ഇല്ലെന്നതാണ് വസ്തുത. സ്മാര്‍ട്ട്‌ഫോണില്‍ ജിമെയില്‍ ഉപയോഗിക്കുകയും, ഫേസ്ബുക്കും, തേര്‍ഡ് പാര്‍ട്ടി ആപ്പുകളും ഉപയോഗിച്ചാല്‍ ഇതെല്ലാം സ്വാഭാവികം. ഇതെല്ലാം ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നല്‍കുന്ന പെര്‍മിഷനുകള്‍ ശ്രദ്ധിക്കുകയാണ് ആദ്യം വേണ്ടത്.

സ്വന്തം സ്വകാര്യത ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്. ഇത് മുഴുവന്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറന്നിട്ട ശേഷം ടെക് കമ്പനികളില്‍ മാത്രം കുറ്റം ചാര്‍ത്തരുത്. പകരം സ്വന്തം വിവരങ്ങള്‍ സൂക്ഷിക്കാന്‍ അല്‍പ്പം ജാഗ്രത പാലിക്കാം. നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ആരെല്ലാം കൈവെയ്ക്കുന്നുണ്ടെന്ന് ആദ്യം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

നിങ്ങളുടെ ഇമെയിലും, ഫേസ്ബുക്ക് സന്ദേശങ്ങളും, ചിത്രങ്ങളിലും കടന്നുകയറാന്‍ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ക്ക് അനുമതി നല്‍കാതിരിക്കുകയാണ് വേണ്ടത്. ഇവ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ പെര്‍മിഷന്‍ വായിച്ച് നോക്കിയ ശേഷം നല്‍കുക. ഇവ പ്രവര്‍ത്തിക്കാന്‍ ആവശ്യമില്ലാത്ത ഇടങ്ങള്‍ ഒഴിവാക്കി പെര്‍മിഷന്‍ നല്‍കാം.

ഫോണിന്റെ ആപ്പ് സെറ്റിംഗ്‌സില്‍ ചെന്നാല്‍ ഇപ്പോള്‍ അനുമതി നല്‍കിയവയില്‍ തിരുത്തലും വരുത്താം. ഗൂഗിള്‍ ജിമെയില്‍ അക്കൗണ്ടില്‍ ഈ മാറ്റങ്ങള്‍ വരുത്താന്‍ ഗൂഗിള്‍ അക്കൗണ്ട് സെക്ഷന്‍ പരിശോധിക്കാം. ഇതില്‍ മാറ്റം വരുത്തി സ്വയം സംരക്ഷിക്കാം. ഫേസ്ബുക്കിന്റെ ജനറല്‍ അക്കൗണ്ട് സെറ്റിംഗ്‌സിലും ഇത് തിരുത്താം.

 

Viral News

Read more topics: google, facebook,emails
English summary
google facebook reading your emails
topbanner

More News from this section

Subscribe by Email