Saturday August 18th, 2018 - 7:57:am
topbanner

വെബ് വെര്‍ഷനിലെ മാറ്റങ്ങള്‍ക്ക് പിന്നാലെ ജിമെയില്‍ മൊബൈല്‍ ആപ്പിലും പുതിയ ഫീച്ചര്‍

Jikku Joseph
വെബ് വെര്‍ഷനിലെ മാറ്റങ്ങള്‍ക്ക് പിന്നാലെ ജിമെയില്‍ മൊബൈല്‍ ആപ്പിലും പുതിയ ഫീച്ചര്‍

ജിമെയിലിന്റെ വെബ് വെര്‍ഷനിലെ മാറ്റങ്ങള്‍ക്ക് പിന്നാലെ മൊബൈല്‍ ആപ്പിലും പരിഷ്‌കരണവുമായി ഗൂഗിള്‍. കസ്റ്റമൈസ് ചെയ്യാവുന്ന സൈ്വപ് ഗസ്റ്ററുകള്‍ ഉള്‍പ്പടെയുള്ള സവിശേഷതകളാണ് ജിമെയില്‍ അവതരിപ്പിക്കുന്നത്.

പുതിയ ജിമെയിലിലെ സൈ്വപ് ഗസ്റ്റര്‍ വഴി ഇടത്തോട്ടോ വലത്തോട്ടോ സൈ്വപ് ചെയ്യുമ്പോള്‍ എന്ത് ഫങ്ഷനാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് ഇനി ഉപഭോക്താവിന് തീരുമാനിക്കാവുന്നതാണ്.

സൈ്വപ് ഗസ്റ്ററുകളിലൂടെ ചില ഫങ്ഷനുകള്‍ സാധ്യമല്ലായിരുന്നു. ഇപ്പോള്‍ ഈ പരിമിതിയാണ് ജിമെയില്‍ മറികടന്നിരിക്കുന്നത്. സൈ്വപ് സംവിധാനം ഡിസേബിള്‍ ചെയ്യാനും സൗകര്യമുണ്ട്.

ഇനി സൈ്വപിലൂടെ തന്നെ മെയിലുകള്‍ ആര്‍ക്കൈവ് ചെയ്യുക, ഡിലീറ്റ് ചെയ്യുക, മൂവ് ചെയ്യുക, മാര്‍ക്ക് ചെയ്യുക, സ്നൂസ് ചെയ്യുക തുടങ്ങിയവ എളുപ്പം ചെയ്യാം. നിലവില്‍ ആന്‍ഡ്രോയിഡില്‍ മാത്രമാണ് സൗകര്യം ലഭ്യമാവുക.

English summary
gmail for android now lets you customize swipe actions
topbanner

More News from this section

Subscribe by Email