Monday September 24th, 2018 - 11:15:am
topbanner

റിവഞ്ച് പോണ്‍ തടയാം; ഫെയ്സ്ബുക്ക് ഉപയോക്താക്കളോട് ആവശ്യപ്പെടുന്നത് നഗ്‌നചിത്രങ്ങള്‍

Jikku Joseph
റിവഞ്ച് പോണ്‍ തടയാം; ഫെയ്സ്ബുക്ക് ഉപയോക്താക്കളോട് ആവശ്യപ്പെടുന്നത് നഗ്‌നചിത്രങ്ങള്‍

വ്യാപകമായിക്കൊണ്ടിരിക്കുന്ന റിവഞ്ച് പോണ്‍ വീഡിയോകളെ പ്രതിരോധിക്കാന്‍ ഉപയോക്താക്കളോട് നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ട് ഫെയ്സ്ബുക്ക്. ബ്രിട്ടണിലുള്ള ഉപയോക്താക്കളോടാണ് ഫെയ്സ്ബുക്ക് ഇപ്പോള്‍ നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെടുന്നത്.

ആരെങ്കിലം നഗ്‌നചിത്രങ്ങളോ വീഡിയോകളെ ഷെയര്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ അത് ഇന്നയാളുടെ എന്ന് തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്യാനാണ് ഫെയ്സ്ബുക്കിന്റെ ശ്രമം. ചൈല്‍ഡ് അബ്യൂസ് ഇമേജുകള്‍ ഫെയ്സ്ബുക്കില്‍നിന്ന് അകറ്റി നിര്‍ത്താന്‍ ഇതേ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓസ്ട്രേലിയയില്‍ ഫെയ്‌സ്ബുക്ക് ഇത് പരീക്ഷണം നടത്തിവരികയാണ്. എന്നാല്‍ ഓസ്ട്രേലിയയിലെ ടെസ്റ്റ് റണ്‍ സംബന്ധിച്ച വിവരങ്ങളൊന്നും ഫെയ്സ്ബുക്ക് പുറത്തുവിട്ടിട്ടില്ല.

ഇപ്പോള്‍ ഇത് യുകെ, യുഎസ്എ, ക്യാനഡ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഒരാള്‍ അയാളുടെ നഗ്‌നചിത്രം ഫെയ്സ്ബുക്ക് പോലൊരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന് അയച്ചു കൊടുക്കുന്ന തരത്തില്‍ വിശ്വാസ്യത വികസിപ്പിച്ചെടുക്കേണ്ടതുണ്ട്.

ഇത്തരം ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യില്ല എന്ന് ഉറപ്പ് നേടേണ്ടതുണ്ട്. ഫെയ്സ്ബുക്ക് ബ്രിട്ടണിലുള്ള ആളുകളോട് പറയുന്നത് നിങ്ങള്‍ ഭയക്കുന്ന ഒരു ചിത്രം ഉണ്ടെങ്കില്‍ റിവഞ്ച് പോണ്‍ ഹെല്‍പ്പ്ലൈനുമായി ബന്ധപ്പെടണമെന്നാണ്.

English summary
facebook wants your naked pics to proactively fight revenge porn
topbanner

More News from this section

Subscribe by Email