topbanner
Saturday October 21st, 2017 - 4:55:am
topbanner

ഫേസ്ബുക്ക് ഗ്രൂപ്പ് ആപ്ലിക്കേഷന്‍ സേവനം അവസാനിപ്പിക്കുന്നു

sadu prakash
ഫേസ്ബുക്ക് ഗ്രൂപ്പ് ആപ്ലിക്കേഷന്‍ സേവനം അവസാനിപ്പിക്കുന്നു

ഗ്രൂപ്പ് ആപ്ലിക്കേഷന്‍ സേവനം സെപ്റ്റംബര്‍ ഒന്നുമുതല്‍ ഫേസ്ബുക്ക് അവസാനിപ്പിക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി ഉപഭോക്താക്കള്‍ നിര്‍മ്മിക്കുന്ന ഗ്രൂപ്പുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനായാണ് ഫേസ്ബുക്ക് ഗ്രൂപ്പ് ആപ്പ് പുറത്തിറക്കിയത്.

ഫേസ്ബുക്കിന്റെ പ്രധാന ആപ്ലിക്കേഷനില്‍ തന്നെ ഗ്രൂപ്പുകളും ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ഗ്രൂപ്പ് ആപ്ലിക്കേഷന്‍ ഒഴിവാക്കുന്നതെന്നാണ് ഇതുസംബന്ധിച്ച് ഫേസ്ബുക്കിന്റെ വിശദീകരണം. ഗ്രൂപ്പ് ആപ്പ് പിന്‍വലിക്കുന്നതുകൊണ്ട് ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആപ്ലിക്കേഷന്‍ ഒഴിവാക്കിയാലും ഗ്രൂപ്പുകള്‍ക്ക് ഒന്നും സംഭവിക്കില്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.

അതേസമയം ഉപഭോക്താക്കള്‍ കുറവായതിനാലാവാം ഫേസ്ബുക്ക് ഗ്രൂപ്പ് ആപ്പിനെ തിരിച്ചെടുക്കാന്‍ കാരണം. വാട്സ്ആപ്പ് പോലുള്ള മെസേജിംങ് ആപ്ലിക്കേഷനുകള്‍ പ്രധാന ആപ്ലിക്കേഷനുള്ളില്‍ തന്നെ ഗ്രൂപ്പ് സൗകര്യം ലഭ്യമാക്കുന്നുണ്ട്. ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണത്തില്‍ ഉണ്ടായിരുന്ന നിയന്ത്രണം അടുത്തിടെയാണ് വാട്സ്ആപ്പ് നീക്കിയത്.

 

Read more topics: facebook, stop, group, application
English summary
facebook stop group application
topbanner topbanner

More News from this section

Subscribe by Email