topbanner
Friday March 24th, 2017 - 3:41:pm
topbanner

ലൈക്കിനൊപ്പം ഇനി ഡിസ്‌ലൈക്കും; ഡിസ്ലൈക്ക് ബട്ടന്‍ ഉടനെയെന്ന് ഫെയ്സ്ബുക്ക്

Jikku Joseph
ലൈക്കിനൊപ്പം ഇനി ഡിസ്‌ലൈക്കും; ഡിസ്ലൈക്ക് ബട്ടന്‍ ഉടനെയെന്ന് ഫെയ്സ്ബുക്ക്

കാലിഫോര്‍ണിയ: കുറേകാലം മുമ്പ് കേള്‍ക്കാന്‍ തുടങ്ങിയതാണ് ഫെസ്ബുക്കില്‍ ലൈക്ക് ബട്ടനൊപ്പം ഡിസ്‌ലൈക്ക് ബട്ടണും എത്തുമെന്ന്. എന്നാല്‍ അതിന് പകരമായി റിയാക്ഷന്‍ ബട്ടനുകളാണ് ഫെയ്‌സ്ബുക്ക് കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചത്.  എന്നാല്‍ ഡിസ്ലൈക്ക് ബട്ടണുകള്‍ ഉടന്‍തന്നെ ഫെയ്സ്ബുക്ക് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിന്ന പുതിയ റിപ്പോര്‍ട്ടുകള്‍.

അടുത്ത അപ്ഡേഷനില്‍ മെസ്സെഞ്ചെറിലാണ് ആദ്യം ഡിസ്ലൈക്ക് പരീക്ഷിക്കുക. നിലവില്‍ ലഭ്യമായ ആറ് റിയാക്ഷനുകള്‍ക്ക് സമമായിരിക്കും ഇതും. എത്ര റിയാക്ഷന്‍ ലഭിച്ചു എന്നുസൂചിപ്പിക്കുന്ന റിയാക്ഷന്‍ കൗണ്ടറും ഇതോടൊപ്പമുണ്ടാവും.

ഓരോരുത്തരുടെയും പോസ്റ്റുകളോടുള്ള മനോഭാവമനുസരിച്ച് തിരഞ്ഞെടുക്കാവുന്ന റിയാക്ഷനുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഒരു വര്‍ഷം കൊണ്ട് 300 ബില്യന്‍ റിയാക്ഷനുകളാണ് ഫെയ്‌സ്ബുക്കില്‍ രേഖപ്പെടുത്തിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് ലവ് റിയാക്ഷനാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഫെയ്സ്ബുക്ക് റിയാക്ഷനുകള്‍ അവതരിപ്പിക്കുന്നത്.

English summary
facebook new updates is coming
topbanner topbanner

More News from this section

Subscribe by Email