topbanner
Saturday October 21st, 2017 - 4:55:am
topbanner

യൂട്യൂബിനെ വെല്ലാന്‍ ഫേസ്ബുക്ക് രംഗത്ത്

Anju N C
യൂട്യൂബിനെ വെല്ലാന്‍ ഫേസ്ബുക്ക് രംഗത്ത്


ന്യൂഡല്‍ഹി: ഗൂഗിളിന്റെ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബിനെ വെല്ലാന്‍ ഫേസ്ബുക്ക് രംഗത്ത്. പലപ്പോഴും ഫേസ്ബുക്ക് ഇതിനായി പല തന്ത്രങ്ങളും പ്രയോഗിച്ചിട്ടുണ്ട്. ലൈവ് വീഡിയോ സംവിധാനവും കൂടുതല്‍ വീഡിയോ എഡിറ്റിങ് ടൂളുകളും കമ്പനി അവതരിപ്പിച്ചിരുന്നു.

എന്നാല്‍ വീഡിയോകള്‍ കാണുന്നതിനായി വാച്ച്(watch) എന്ന ടാബാണ് ഫേസ്ബുക്ക് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ ഫോളോ ചെയ്യുന്ന പേജുകളുള്‍പ്പെടെ എല്ലാ തരത്തിലുമുള്ള വീഡിയോകള്‍ ലഭ്യമാകുന്ന തരത്തിലാണ് വാച്ച് ഫീഡിനെ ക്രമീകരിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ അമേരിക്കയില്‍ മാത്രമാണ് സേവനം ലഭ്യമാകുക. പിന്നീട് ഇത് ലോകം മുഴുവന്‍ വ്യാപിപ്പിക്കാനാണ് പദ്ധതി. പുതിയ സംവിധാനത്തിലൂടെ യൂട്യൂബ്, ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ലിക്‌സ് പോലുള്ള വീഡിയോ പ്ലാറ്റ്‌ഫോമുകള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താനാണ് ഫേസ്ബുക്ക് ശ്രമിക്കുന്നത്.

Read more topics: facebook, watch tab, video, youtube,
English summary
facebook introduced new watch tab
topbanner topbanner

More News from this section

Subscribe by Email