Friday June 22nd, 2018 - 8:51:pm
topbanner
Breaking News

പത്രപ്രവര്‍ത്തനം ഇഷ്ടമുള്ളവരെ ഫെയ്‌സ്ബുക്ക് വിളിക്കുന്നു; ജോലി ഇതാണ്

Jikku Joseph
പത്രപ്രവര്‍ത്തനം ഇഷ്ടമുള്ളവരെ ഫെയ്‌സ്ബുക്ക് വിളിക്കുന്നു; ജോലി ഇതാണ്

കഴിഞ്ഞ കുറച്ചു നാളുകളായി ഫെയ്സ്ബുക്കിനെതിരെ ശക്തമായ ആരോപണങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഒരു മാറ്റം ഉണ്ടായില്ലെങ്കില്‍ അത് തങ്കളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന അധികൃതര്‍ക്ക് ബോധ്യമായി തുടങ്ങിയെന്ന് വേണമെങ്കില്‍ പറയാം.

ഇത്തരത്തിലൊരു മാറ്റം അനിവാര്യമാണെന്ന് മനസ്സിലാക്കിയതുകൊണ്ടാവണം വ്യാജ വാര്‍ത്തകള്‍ കണ്ടെത്തുന്നതിനായി ഫെയ്സ്ബുക്ക് ഇപ്പോള്‍ ന്യൂസ് പബ്ലിഷര്‍ സ്പെഷ്യലിസ്റ്റുകളെ അന്വേഷിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഫെയ്സ്ബുക്ക് ഇത്തരത്തിലൊരു പരസ്യം പ്രസിദ്ധീകരിച്ചത്.

ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന ഉള്ളടക്കങ്ങളുടെ വസ്തുത പരിശോധിക്കുക എന്നതാണ് ഇവരുടെ പ്രധാന ചുമതല. സ്പാനീഷ് ഭാഷയില്‍ വൈദഗ്ദ്യമുള്ളവരായിരിക്കണം. പത്രപ്രവര്‍ത്തനത്തോട് താല്‍പര്യമുള്ളവരും ഫെയ്സ്ബുക്കിന്റെ ലക്ഷത്തോടും പ്രവര്‍ത്തനങ്ങളോട് താല്‍പ്പര്യമുള്ളവരെയാണ് ഫെയ്സ്ബുക്കിന് ആവശ്യം.

പുതിയ തൊഴില്‍ പരസ്യത്തെകുറിച്ച് ആദ്യ വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഫെയ്സ്ബുക്ക് പരസ്യം പിന്‍വലിക്കുകയുണ്ടായി. എന്നാല്‍ അല്‍പ്പ സമയത്തിന് ശേഷം ചെറിയ മാറ്റങ്ങളോടെ അത് പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. ആദ്യ പരസ്യത്തില്‍ തസ്തികയുടെ പേര് ന്യൂസ് ക്രെഡിബിലിറ്റി സ്പെഷ്യലിസ്റ്റ് എന്നായിരുന്നുവെങ്കില്‍ ഇപ്പോഴത് 'ന്യൂസ് പബ്ലിഷര്‍ സ്പെഷ്യലിസ്റ്റ്' എന്നാക്കിമാറ്റി.

കഴിഞ്ഞയാഴ്ചയാണ് ഫെയ്സ്ബുക്കിലെ ട്രെന്‍ഡിങ് വിഭാഗം പിന്‍വലിക്കുകയാണെന്ന് ഫെയ്സ്ബുക്ക് പ്രഖ്യാപിച്ചത്. ഉപയോക്താക്കളുടെ ഉപയോഗിത്തിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിച്ചിരുന്ന ട്രെന്‍ഡിങ് പട്ടിക വ്യാജവാര്‍ത്തകള്‍ കൊണ്ടു നിറഞ്ഞിരുന്നു. ഉപയോഗശൂന്യമായതിനെ തുടര്‍ന്നാണ് അത് നീക്കം ചെയ്യാന്‍ കമ്പനി തീരുമാനിച്ചത്.

English summary
facebook job postings suggest it’ll start monitoring fake news

More News from this section

Subscribe by Email