Sunday July 22nd, 2018 - 12:45:am
topbanner
Breaking News

സോഷ്യല്‍ മീഡിയ ലഹരിപോലെ; ഫെയ്സ്ബുക്കിലെ ലൈക്ക് ബട്ടണ്‍ വികസിപ്പിച്ച വ്യക്തിക്ക് പറയാനുള്ളത്

Jikku Joseph
സോഷ്യല്‍ മീഡിയ ലഹരിപോലെ; ഫെയ്സ്ബുക്കിലെ ലൈക്ക് ബട്ടണ്‍ വികസിപ്പിച്ച വ്യക്തിക്ക് പറയാനുള്ളത്

സോഷ്യല്‍ മീഡിയ ഉപയോഗം ലഹരിപോലെയാകുകയാണെന്ന് ഫെയ്സ്ബുക്ക് മുന്‍ എഞ്ചിനീയറും ഫെയ്സ്ബുക്കിലെ ലൈക്ക് ബട്ടണ്‍ വികസിപ്പിച്ച  ജസ്റ്റിന്‍ റോണെന്‍സ്റ്റീന്‍. എന്നാല്‍ തന്റെ ഫോണില്‍ നിന്ന് എല്ലാ സോഷ്യല്‍ മീഡിയ ആപ്പുകളും അദ്ദേഹം ഒഴിവാക്കിയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയ ഉപയോഗം ഹെറോയിനെ പോലെ കീഴ്പ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ആപ്പുകള്‍ ഉപേക്ഷിച്ചത് എന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു.

ജസ്റ്റിന്‍ റെഡ്ഡിറ്റ്, സ്നാപ്ചാറ്റ് തുടങ്ങിയ ആപ്ലിക്കേഷനുകളാണ് ഉപേക്ഷിച്ചത്. ഫെയ്സ്ബുക്ക് ഉപയോഗം അത്യാവശ്യത്തിന് മാത്രമാക്കി, അതും ലൈറ്റ് പതിപ്പ് മാത്രം. വ്യാജ സന്തോഷമാണ് ഫെയ്സ്ബുക്ക് ലൈക്കുകള്‍ നല്‍കുന്നതെന്ന് ജസ്റ്റിന്‍ പറഞ്ഞു.

2007ലാണ് ജസ്റ്റിന്‍ ഫെയ്സ്ബുക്ക് ലൈക്ക് ബട്ടണ്‍ കണ്ടെത്തിയത്. മടുപ്പും മാനസിക സമ്മര്‍ദ്ദവും അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം ഉണ്ടാക്കുമെന്ന പഠനങ്ങള്‍ ശരിവയ്ക്കുന്നതാണ് ജസ്റ്റിന്റെ വാക്കുകളെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. സോഷ്യല്‍ മീഡിയ ഉപയോഗം മടുത്ത് ആപ്പുകള്‍ ഉപേക്ഷിച്ച ജസ്റ്റിന് കൂട്ടായി മറ്റൊരാള്‍ കൂടിയുണ്ട്.

ലൈക്ക് ബട്ടണ്‍ കണ്ടെത്തിയ ടീമില്‍ അംഗമായിരുന്ന ലേ പേള്‍മാനാണ് അത്. താനും സോഷ്യല്‍ മീഡിയ ആപ്പുകള്‍ മടുത്തുവെന്ന് ലേ പേള്‍മാന്‍ വ്യക്തമാക്കി. ഫെയ്സ്ബുക്ക് ന്യൂസ് ഫീഡ് ബ്ലോക്ക് ചെയ്യുന്നതിന് ബ്രൗസര്‍ പ്ലഗ് ഇന്‍ വരെ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുകയാണ് അവര്‍.

English summary
facebook engineer who created the like button has banned himself from using apps
topbanner

More News from this section

Subscribe by Email