topbanner
Saturday August 19th, 2017 - 9:08:am
topbanner

ഫെയ്‌സ്ബുക്ക് തങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് ആപ്പ് പിന്‍വലിക്കുന്നു

Jikku Joseph
ഫെയ്‌സ്ബുക്ക് തങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് ആപ്പ് പിന്‍വലിക്കുന്നു

ഫെയ്‌സ്ബുക്ക് തങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് ആപ്പ് അവസാനിപ്പിക്കുന്നു. 2014 ല്‍ അവതരിപ്പിച്ച ഈ ആപ്പ് സെപ്തംബര്‍ ആദ്യം മുതല്‍ ലഭിക്കില്ലെന്ന് ഫെയ്‌സ്ബുക്ക് തങ്ങളുടെ ബ്ലോഗിലൂടെ വ്യക്തമാക്കി. ഈ ആപ്പ് ഉപയോഗിച്ചതിന് നന്ദി എന്ന പേരിലാണ് ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് ടീമിന്റെ പേരിലുള്ള പോസ്റ്റിന്റെ തലക്കെട്ട്.  

ഫോണ്‍ വഴി ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഗ്രൂപ്പുകള്‍ നന്നായി ഉപയോഗിക്കാന്‍ സാധിച്ചുവെന്നാണ് ഫെയ്‌സ്ബുക്ക് പറയുന്നത്. കഴിഞ്ഞ ഫെയ്‌സ്ബുക്ക് സമ്മിറ്റില്‍ ഗ്രൂപ്പിന് വേണ്ടി പ്രത്യേക പ്ലാനുകളാണ് ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചത്. ഇത് പ്രകാരം ഗ്രൂപ്പ് ഇന്‍സൈറ്റ്, ഗ്രൂപ്പ് അഡ്മിന് കൂടുതല്‍ പവറുകള്‍ എന്നിവ ഫെയ്‌സ്ബുക്ക് നല്‍കിയത്.

അതുകൊണ്ട് ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് ആപ്പിന്റെ പ്രസക്തി മെല്ലെ ഇല്ലായാതയതായും ഗ്രൂപ്പിന് ഫെയ്‌സ്ബുക്ക് മെയിന്‍ ആപ്പില്‍ തന്നെ പലതും ചെയ്യാനാകുമെന്നാണ് ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് ടീം പറയുന്നത്.

English summary
facebook discontinues lifestage app
topbanner topbanner

More News from this section

Subscribe by Email