Sunday September 23rd, 2018 - 4:28:pm
topbanner

ചൈനീസ് കമ്പനിയുമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കിടുന്നുണ്ടെന്ന് ഫെയ്‌സ്ബുക്ക്

Jikku Joseph
ചൈനീസ് കമ്പനിയുമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കിടുന്നുണ്ടെന്ന് ഫെയ്‌സ്ബുക്ക്

ചൈനീസ് കമ്പനിയുമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കിടുന്നുണ്ടെന്ന് ഫെയ്‌സ്ബുക്കിന്റെ വെളിപ്പെടുത്തല്‍. ലെനോവോ, വാവേ, ടിസിഎല്‍ ഉള്‍പ്പെടെയുള്ള 60 ഓളം കമ്പനികള്‍ക്ക് അനുവാദത്തോടെ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് ഫെയ്‌സ്ബുക്ക് വെളിപ്പെടുത്തി.

അതേസമയം 60 ഓളം സ്ഥാപനങ്ങളുമായി വിവരങ്ങള്‍ പങ്കിട്ടുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ സെനറ്റ് കൊമേഴ്സ് കമ്മിറ്റി ഫെയ്സ്ബുക്ക് സിഇഓ മാര്‍ക്ക് സക്കര്‍ബര്‍ഗിനോട് വിശദീകരണം ആവശ്യപ്പെട്ടു.

വാവെ ഉള്‍പ്പടെ നിരവധി ചൈനീസ് കമ്പനികള്‍ അമേരിക്കന്‍ സുരക്ഷാ ഏജന്‍സികളുടെ ശക്തമായ നിരീക്ഷണത്തിലാണ്. അവയെ നിയന്ത്രിക്കുന്നതിനായി നിരവധി നിയമ നിര്‍മ്മാണങ്ങളും അമേരിക്കന്‍ ഭരണകൂടം നടത്തിയിട്ടുണ്ട്.

ഉപഭോക്തൃവിവരങ്ങള്‍ പങ്കുവെക്കുന്നതിന് പങ്കാളിത്തമുണ്ടായിരുന്ന സ്ഥാപനങ്ങളില്‍ പകുതിയുമായുള്ള ബന്ധം ഇതിനോടകം അവസാനിപ്പിച്ചിട്ടുണ്ടെന്നും ഫെയ്സ്ബുക്ക് പറഞ്ഞു. ഈ ആഴ്ച അവസാനത്തോടെ വാവേയുമായുള്ള കരാര്‍ അവസാനിക്കും.

മറ്റ് മൂന്ന് ചൈനീസ് സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം കമ്പനി അവസാനിപ്പിക്കുകയാണെന്നും ഫെയ്സ്ബുക്ക് കൂട്ടിച്ചേര്‍ത്തു. ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളെല്ലാം അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. അവ അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാവും വിധമുള്ള വിദേശ ഇടപെടലിന് വഴിവെക്കുമെന്നാണ് എജന്‍സികളുടെ ആരോപണം.

 

English summary
facebook confirms data sharing with chinese firms
topbanner

More News from this section

Subscribe by Email