Monday September 24th, 2018 - 3:37:am
topbanner

ഫെയ്‌സ്ബുക്കില്‍ ഇപ്പോള്‍ കുത്തിപൊക്കലിന്റെ കാലം; രക്ഷപ്പെടാന്‍ ഇതാ ഒരുവഴി

Jikku Joseph
ഫെയ്‌സ്ബുക്കില്‍ ഇപ്പോള്‍ കുത്തിപൊക്കലിന്റെ കാലം; രക്ഷപ്പെടാന്‍ ഇതാ ഒരുവഴി

ഫെയ്‌സ്ബുക്കില്‍ ഇപ്പോള്‍ കുത്തിപൊക്കലുകള്‍ സജീവമായിരിക്കുകയാണ്. പഴയ പോസ്റ്റുകളിലും ഫോട്ടോകളിലും കമന്റ് ചെയ്തും ലൈക്ക് ചെയ്തും ന്യൂസ് ഫീഡില്‍ വീണ്ടും എത്തിക്കുന്നത് പൊതുവേ കുത്തിപൊക്കല്‍ എന്നാണ് അറിയപ്പെടുന്നത്.

സാധാരണ, സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും ന്യൂസ് ഫീഡുകളിലാണ് ഇത്തരത്തില്‍ കുത്തിപൊക്കലുകള്‍ അരങ്ങേറാറുള്ളത്. എന്നാല്‍ ഇത്തവണ പണി കിട്ടിയിരിക്കുന്നത് സെലിബ്രിറ്റികള്‍ക്കാണ്. കുത്തിപൊക്കലില്‍ ഇപ്പോള്‍ ഏറ്റവും വലിയ പണികിട്ടിയിരിക്കുന്നത് നടന്‍ പൃഥ്വിരാജിനാണ്. നിരവധി പോസ്റ്റുകളാണ് ഇപ്പോള്‍ കുത്തിപൊക്കിയിരിക്കുന്നത്. നിരവധി ട്രോളുകളും ഈ ചിത്രങ്ങളെ കുറിച്ച് ഇറങ്ങിയിട്ടുണ്ട്.

എന്നാല്‍ ഇതില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ ഒരുവഴിയുണ്ട്. ഫെയ്‌സ്ബുക്കിന്റെ രീതി അനുസരിച്ച് പബ്ലിക്കായി ഇട്ട പോസ്റ്റ് എല്ലാം തന്നെ അതില്‍ വരുന്ന റിയാക്ഷന്‍ അനുസരിച്ച് മുകളിലേക്ക് കയറിവരും. അതാണ് കുത്തിപ്പൊക്കലിന്റെ അടിസ്ഥാനം. അതിനാല്‍ ഫെയ്‌സ്ബുക്കില്‍ പണികിട്ടും എന്ന് നിങ്ങള്‍ക്ക് തോന്നുന്ന പഴയ പോസ്റ്റുകള്‍ അതിന്റെ പ്രൈവസി സെറ്റിംഗ് മാറ്റുക എന്നതാണ്.

കുത്തിപ്പൊക്കല്‍ കാലം കഴിയുംവരെ പബ്ലിക്ക് പോസ്റ്റ് ക്ലോസ് ഫ്രണ്ട്‌സിന് കാണുന്ന രീതിയിലോ, അല്ലെങ്കില്‍ ഓണ്‍ലി മീ എന്നോ മാത്രം ആക്കുക. അത് മാത്രമല്ല നിങ്ങളുടെ ഫെയ്‌സ്ബുക്കിലെ പഴയപോസ്റ്റ് ആരെങ്കിലും ലൈക്ക് അടുച്ചുവെന്ന് കാണുന്നെങ്കില്‍ അതിന്റെ പബ്ലിക്ക് സെറ്റിംഗ് മാറ്റിയാല്‍ ഈ കുത്തിപ്പൊക്കലില്‍ നിന്ന് രക്ഷപ്പെടാം.

English summary
facebook post spam rectification tip
topbanner

More News from this section

Subscribe by Email