Sunday August 18th, 2019 - 10:52:pm
topbanner
topbanner

മധുരം കഴിക്കുന്നത് നിയന്ത്രിക്കുവാൻ കംപ്യൂട്ടർ ഗെയിമുമായി ഗവേഷകർ

princy
മധുരം കഴിക്കുന്നത് നിയന്ത്രിക്കുവാൻ കംപ്യൂട്ടർ ഗെയിമുമായി ഗവേഷകർ

മധുരം കഴിക്കുന്നത് കുറയ്ക്കാൻ കഴിയുന്ന കമ്പ്യൂട്ടർ ഗെയിമുമായി ഗവേഷകർ. ശരീരഭാരം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ഈ ഗെയിമിലൂടെ പ്രധാനമായും ഒരാൾ എത്രമാത്രം പഞ്ചസാര കഴിച്ചിരിക്കുന്നു എന്നറിയാനുള്ള സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി മധുരം കഴിക്കുന്നയാളുടെ ശരീരം അതിനോട് എത്രമാത്രം പ്രതികരിക്കുന്നു എന്നറിയുവാനും സാധിക്കുന്നു.

ഒരു വ്യക്തിയുടെ ഭക്ഷണത്തിൽ നിന്ന് കൂടുതൽ പഞ്ചസാര ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കുകയും രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യും", ഗവേഷകനായ ഫോർമാൻ ബിഹേവിയറൽ മെഡിസിൻറെ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു."പുകവലി പോലെയുള്ള അനാരോഗ്യകരമായ ശീലങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നതിനാണ് കോഗ്നിറ്റീവ് അല്ലെങ്കിൽ മസ്തിഷ്ക പരിശീലന ഗെയിമുകൾ ഉപയോഗിക്കുന്നത്. കമ്പ്യൂട്ടർ പരിശീലന പരിപാടികൾ ഉപയോഗിച്ച് ലാബുകളിൽ നിന്നും മികച്ച ഫലങ്ങൾ ഞങ്ങൾക്ക് ലഭ്യമായിട്ടു ണ്ടെന്നും ഫോർമാൻ പറഞ്ഞു.

Read more topics: computer games, control, eat sweets
English summary
Researchers developed a computer games to control eat sweets
topbanner

More News from this section

Subscribe by Email