Tuesday September 25th, 2018 - 3:35:am
topbanner

നിങ്ങള്‍ ചാറ്റിങ്ങിനിടെ ഇമോജികള്‍ ഉപയോഗിക്കാറുണ്ടോ ?

NewsDesk
നിങ്ങള്‍ ചാറ്റിങ്ങിനിടെ ഇമോജികള്‍ ഉപയോഗിക്കാറുണ്ടോ ?

ഇന്ന് ആരുടെ കൈകളില്‍ നോക്കിയാലും മൊബൈലുകളും ചാറ്റിങ്ങുമാണ്. നിങ്ങള്‍ക്ക് മൊബൈലില്‍ ചാറ്റ് ചെയ്യുന്ന ശീലം ഉണ്ടോ എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം. കാരണം ഇത് നിങ്ങളെ ബാധിക്കുന്ന കാര്യമാണ്. ചാറ്റ് ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ പഠനത്തിലൂടെ പുറത്ത് വന്നിരിക്കുന്നു. ചാറ്റ് ചെയ്യുന്നതിനിടയില്‍ ഇമോജികള്‍ കൂടുതലായി ഉപയോഗിക്കുന്നവര്‍ക്ക് ലൈംഗിക താത്പര്യങ്ങള്‍ കൂടുതലാണെന്ന് റിപ്പോര്‍ട്ട്.

ഓണ്‍ലൈന്‍ ഡേറ്റിങ് വെബ്‌സൈറ്റായ മാച്ച് ഡോട്ട് കോമാണ് ഇക്കാര്യത്തെ കുറിച്ച് പഠനം നടത്തിയത്. ലൈംഗിക ചിന്തകള്‍ കൂടുതലായുള്ളവരാണ് ചാറ്റിങ്ങിനിടയില്‍ സ്‌മൈലികളും സ്റ്റിക്കറുകളും ആശ്രയിക്കുന്നതെന്ന് പഠനത്തില്‍ പറയുന്നു. ഇമോജി ഭ്രാന്തെന്നാണ് ഇതിനെ പഠനത്തില്‍ പറയുന്നത്.

വാക്കുകള്‍ക്ക് വ്യക്ത നല്‍കാനാണ് പലരും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ചാറ്റിങ്ങിനിടെ ഉപയോഗിക്കുന്നത്. വികാരങ്ങളെ സ്റ്റിക്കറിലൂടെയും അവതരിപ്പിക്കുന്നവരുണ്ട്. സെക്‌സ് ആസ്വദിക്കുകയും പലപ്പോഴും മനസ്സില്‍ ചിന്തിക്കുകയും ചെയ്യുന്ന ഇവര്‍ക്ക് വിവാഹം കഴിക്കാന്‍ പ്രത്യേക താത്പര്യം കാണുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഹെലന്‍ ഫിഷര്‍ അഭിപ്രായപ്പെട്ടു.

 

Read more topics: chating, emogi, new study
English summary
chating emogi new study
topbanner

More News from this section

Subscribe by Email