Thursday August 22nd, 2019 - 9:19:pm
topbanner
topbanner

ബിഎസ്എന്‍എല്‍ 54000 ജീവനക്കാരെ പിരിച്ചു വിടുമെന്ന് റിപ്പോര്‍ട്ട്

JB
 ബിഎസ്എന്‍എല്‍ 54000 ജീവനക്കാരെ പിരിച്ചു വിടുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് കീഴിലുള്‌ല പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 54000 ജീവനക്കാരെ പിരിച്ചു വിടുമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ നടപടി വൈകിപ്പിക്കുകയാണെന്നും തെരഞ്ഞെടുപ്പിന് ശേഷം കമ്പനി മൂന്നിലൊന്ന് ജീവനക്കാരെ പിരിച്ചു വിടുമെന്നുമാണ് റിപ്പോര്‍ട്ട്. ഡെക്കാന്‍ ഹെറാള്‍ഡ് ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ബിഎസ്എന്‍എല്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ പാനല്‍ പത്ത് നിര്‍ദ്ദേശങ്ങളാണ് നല്‍കിയത്. ഈ നിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ മാര്‍ച്ചില്‍ ചേര്‍ന്ന ബിഎസ്എന്‍എല്‍ ബോര്‍ഡ് യോഗം അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിലെ ഏറ്റവും പ്രധാനനിര്‍ദ്ദേശങ്ങളിലൊന്നാണ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുക എന്നത്.

എന്നാല്‍ തെരഞ്ഞെടുപ്പ് കഴിയും വരെ നടപടി കേന്ദ്ര ടെലികോം മന്ത്രാലയം വൈകിപ്പിക്കുകയാണെന്നാണ് ഡെക്കാന്‍ ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ട്. ജീവനക്കാരോട് വിആര്‍എസ് എടുത്തു പുറത്തു പോകാനോ ജോലികള്‍ വെട്ടിക്കുറയ്ക്കാനോ ആണ് സമിതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് തെരഞ്ഞെടുപ്പിനെതും ബിഎസ്എന്‍എലിന്റെ വരുമാനത്തെയും ബാധിക്കുമെന്നതിനാല്‍ കാത്തിരുന്നു കാണാമെന്നാണ് ടെലികോം മന്ത്രാലയത്തിന്റെ നിലപാട്. ബിഎസ്എന്‍എല്‍ വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.

ബിഎസ്എന്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ച നിര്‍ദ്ദേശങ്ങളില്‍ ബിഎസ്എന്‍എല്‍ പെന്‍ഷന്‍ പ്രായം കുറയ്ക്കാനുള്ള നിര്‍ദ്ദേശവുമുണ്ട്. പെന്‍ഷന്‍ പ്രായം 60ല്‍ നിന്ന് 58ലേയ്ക്ക് കുറയ്ക്കാനാണ് നീക്കം. ഇതിനൊപ്പം 50 വയസ്സ് പിന്നിട്ട എല്ലാ ജീവനക്കാര്‍ക്കും വിആര്‍എസിനുള്ള യോഗ്യതയും നല്‍കും. ഇതിലൂടെ 54451 ജീവനക്കാരെ പുറത്താക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇത് മൊത്തം ജീവനക്കാരുടെ മൂന്നിലൊന്ന് വരും.

വിരമിക്കല്‍ പ്രായം രണ്ട് വര്‍ഷം കുറയ്ക്കുന്നത് വരുംവര്‍ഷങ്ങളില്‍ 33568 തൊഴിലാളികളെ ബാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. കമ്പനിയിലെ തൊഴിലാളികളുടെ ശരാശരി പ്രായം 55 വയസ്സാണ്. അതേസമയം, സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ ബിഎസ്എന്‍എലിന് 13895 കോടി രൂപ ലാഭമുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ഫെബ്രുവരി മുതലാണ് ബിഎസ്എന്‍എല്‍ തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങാന്‍ ആരംഭിച്ചത്.

Read more topics: bsnl, cut off 54000 employees,
English summary
bsnl cut off 54000 employees
topbanner

More News from this section

Subscribe by Email