Thursday November 15th, 2018 - 11:01:pm
topbanner

ബ്ലാക്‌ബെറി ഇവോള്‍വ് എക്‌സ്, ഇവോള്‍വ് ഫോണുകള്‍ ഇന്ത്യയില്‍; വില ഇങ്ങനെ

suji
 ബ്ലാക്‌ബെറി ഇവോള്‍വ് എക്‌സ്, ഇവോള്‍വ് ഫോണുകള്‍ ഇന്ത്യയില്‍; വില ഇങ്ങനെ

മുംബൈ: ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയുമായി ബ്ലാക്‌ബെറി ഇവോള്‍വ്, ഇവോള്‍വ് എക്‌സ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. 34,990 രൂപയാണ് ബ്ലാക്‌ബെറി ഇവോള്‍വ് എക്‌സിന്റെ വില. ഇവോള്‍വ് 24,990 രൂപയ്ക്കും ലഭിക്കും.

സുരക്ഷയും സ്വകാര്യതയുമാണ് തങ്ങളുടെ ഫോണുകള്‍ നല്‍കുകയെന്ന് ബ്ലാക്‌ബെറി പറയുന്നു. ഫേഷ്യല്‍ റെക്കഗ്നിഷന്‍ എന്‍ക്രിപ്റ്റ് ചെയ്തവയാണ്. കൂടാതെ ബ്ലാക്‌ബെറിയുടെ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത ഡിടെക് സെക്യൂരിറ്റി ആപ്പും ഈ ഫോണുകളിലുണ്ട്.

ബ്ലാക്‌ബെറി ഇവോള്‍വ് എക്‌സ് ആമസോണ്‍ ഇന്ത്യ വഴിയാണ് വില്‍പ്പന. ഇതില്‍ ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 660 പ്രൊസസറാണുള്ളത്. 6 ജിബി റാം, 12 & 13 ഡ്യുവല്‍ ക്യാമറയാണ് എക്‌സിനുള്ളത്.

ഇവോള്‍വിന് 450 പ്രൊസസറും, 4ജിബി റാമുമാണ്. 13 എംപി ഡ്യൂവല്‍ ക്യാമറയും. രണ്ട് ഫോണുകള്‍ക്കും മുന്നില്‍ 16 എംപി ക്യാമറയാണ്. ഒപ്പം 4000എംഎഎച്ച് ബാറ്ററിയും. ഫിംഗര്‍ പ്രിന്റ് സെന്‍സറിലെ വ്യത്യാസമൊഴിച്ചാല്‍ ബാക്കി ഫീച്ചറുകള്‍ രണ്ട് ഫോണിലും സമാനമാണ്.

 

Read more topics: blackberry , phones launch
English summary
blackberry evolve x evolve phones launched in india
topbanner

More News from this section

Subscribe by Email