Saturday November 17th, 2018 - 11:00:pm
topbanner

ബ്ലാക്ക് ബെറിയുടെ പുതിയ മോഡല്‍ 'കീവണ്‍' വിപണിയില്‍

Jikku Joseph
ബ്ലാക്ക് ബെറിയുടെ പുതിയ മോഡല്‍ 'കീവണ്‍' വിപണിയില്‍

ബ്ലാക്ക് ബെറിയുടെ ഏറ്റവും പുതിയ മോഡലായ കീവണ്‍ സ്മാര്‍ട്ഫോണ്‍ ലോകവിപണിയില്‍ എത്തി. ഓപ്റ്റിമസ് ഇന്‍ഫ്രാകോം എന്ന ഇന്ത്യന്‍ കമ്പനിയുമായി സഹകരിച്ചാണ് ബ്ലാക്ബെറിയുടെ പുതിയ ഫോണ്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് വിതരണത്തിനെത്തിക്കുന്നത്. ഫോണിന്റെ വില 39,990 രൂപയാണ്. ഓഗസ്റ്റ് 8 മുതലാണ് ഫോണ്‍ വിപണയില്‍ എത്തുക.

ക്യുവര്‍ട്ടി (QWERTY) കീബോര്‍ഡാണ് ഫോണിന്റെ പ്രധാന സവിശേഷത. ആന്‍ഡ്രോയ്ഡ് 7.1.1 ന്യൂഗട്ട് ഓപറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ബ്ലാക്ബെറിയുടേതായ സുരക്ഷാ സംവിധാനങ്ങളും പ്രൊഡക്റ്റിവിറ്റി സോഫ്റ്റ്വെയറുകളും ഉണ്ടാവും. ഒപ്റ്റിമസ് ഇന്‍ഫ്രാകോമുമായി സഹകരിച്ച് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ ബ്ലാക്ബെറി ഫോണ്‍ എന്ന പ്രത്യേകതയും കീ വണിനുണ്ട്.

4.5 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ, സ്‌ക്രാച്ച് റെസിസ്റ്റന്റ് സ്‌ക്രീന്‍, 12 മെഗാപിക്സല്‍ റിയര്‍ ക്യാമറ, ഡ്യുവല്‍ടോണ്‍ എല്‍ഇഡി ഫല്‍ഷ്, 8 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ. 2 ടിബി വരെ വര്‍ധിപ്പിക്കാവുന്ന മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യവുമുണ്ട്. 2 GHz ന്റെ ഒക്ടാകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 625 എസ്ഓസി ചിപ്സെറ്റാണ് ഫോണിനുള്ളത്.

4 ജി, വോള്‍ടി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നീ കണക്റ്റിവിറ്റി സൗകര്യങ്ങളുണ്ട്. ആക്സിലറോ മീറ്റര്‍, ആമ്പിയന്റ് ലൈറ്റ് സെന്‍സര്‍, ഡിജിറ്റല്‍ കോംപസ്, പ്രോക്സിമിറ്റി സെന്‍സര്‍ എന്നിവയും കീവണിലെ മറ്റ് സവിശേഷത. 3505 mAh ബാറ്ററിയാണ് ഫോണിന് കരുത്തേകുന്നതെന്നതും മറ്റൊരു സവിശേഷതയാണ്.

കീവണ്‍ ഡ്യുവല്‍ സിം സൗകര്യമുള്ള ആദ്യ ബ്ലാക്ക്ബെറി സ്മാര്‍ട്ഫോണാണ്. വോഡഫോണുമായി സഹകരിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 75 ജിബി ഡേറ്റയും അമേരിക്കന്‍ എക്സ്പ്രസ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഡിസ്‌കൗണ്ടും നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റായ ആമസോണില്‍ ഫോണ്‍ ലഭ്യമാണ്.

English summary
blackberry KEYone smartphone launched in india
topbanner

More News from this section

Subscribe by Email