Thursday September 20th, 2018 - 6:15:pm
topbanner
Breaking News

ജിയോ ഫോണിന് വെല്ലുവിളിയുമായി മൈക്രോമാക്സ് 4ജി ഫീച്ചര്‍ഫോണ്‍

Jikku Joseph
ജിയോ ഫോണിന് വെല്ലുവിളിയുമായി മൈക്രോമാക്സ് 4ജി ഫീച്ചര്‍ഫോണ്‍

ജിയോ ഫോണിന് വെല്ലുവിളിയുമായി മൈക്രോമാക്സ് 4ജി ഫീച്ചര്‍ഫോണായ ഭാരത് വണ്‍. ജിയോ ഫോണിന്റെ പോരായ്മയായി പറയുന്നത് ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് പോലുള്ള ജനപ്രിയ ആപ്ലിക്കേഷനുകളുടെ അഭാവം തന്നെയാണ്.

എന്നാല്‍ ഈ സാഹചര്യത്തില്‍ ജിയോ ഫോണിനെ വെല്ലുവിളിച്ച് മൈക്രോമാക്സ് പുറത്തിറക്കിയ 4ജി ഫീച്ചര്‍ഫോണായ ഭാരത് വണില്‍ വാട്സാപ്പ് ലഭ്യമാക്കിയിരിക്കുകയാണ്. 2,200 രൂപ വിലയുള്ള ഭാരത് വണ്‍ ഫീച്ചര്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് പ്രത്യേകമായി തയ്യാറാക്കിയ ആന്‍ഡ്രോയിഡ് ഓ എസിലാണ്.

ഫോണില്‍ വാട്സ്ആപ്പ് ലോഗോ പ്രീലോഡഡ് ആയി ഉണ്ടാവുമെങ്കിലും അത് ഉപയോഗിക്കുന്നതിന് മുമ്പായി ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. വാട്സ്ആപ്പിലെ വീഡിയോകോള്‍, ഓഡിയോ മേസേജിങ്, സ്മൈലി, ജിഫ്, ഡോക്യുമെന്റ്സ് തുടങ്ങിയ ഫീച്ചറുകളും ഭാരത് വണില്‍ ലഭിക്കുമെന്നാണ് ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
bharat will come with popular applications
topbanner

More News from this section

Subscribe by Email