Friday July 20th, 2018 - 9:46:pm
topbanner
Breaking News

15000 രൂപയില്‍ താഴെ കിടിലന്‍ ക്യാമറയുള്ള ഫോണുകള്‍ ഇതൊക്കെയാണ്

suji
15000 രൂപയില്‍ താഴെ കിടിലന്‍ ക്യാമറയുള്ള ഫോണുകള്‍ ഇതൊക്കെയാണ്

ദില്ലി: സ്മാര്‍ട്ട്‌ഫോണുകളുടെ അവിഭാജ്യ ഘടകമായി ക്യാമറകള്‍ മാറിക്കഴിഞ്ഞു. മികച്ച ക്യാമറ ഫോണുകള്‍ കൈയിലൊതുങ്ങുന്ന വിലയില്‍ ലഭിക്കാനാണ് ഏതൊരു ഉപയോക്താവും ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ 15,000 രൂപയില്‍ താഴെ മികച്ച ഫോട്ടോഗ്രാഫി ഫോണുകള്‍ ഇവയാണ്.

റെഡ്മി നോട്ട് 5 പ്രോ: വില 14,999 രൂപ

ഡ്യൂവല്‍ ക്യാമറകളുമായാണ് റെഡ്മി നോട്ട് 5 പ്രോ വരുന്നത്. ഒരെണ്ണം 12 എംപി സെന്‍സറും, മറ്റൊന്ന് 5 എംപി സെന്‍സറുമായാണ് പ്രവര്‍ത്തിക്കുന്നത്. പ്രൈമറി സെന്‍സര്‍ കൂടുതല്‍ വെളിച്ചം കടത്തിവിടുമ്പോള്‍ സെക്കന്‍ഡറി ക്യാമറ പോര്‍ട്രെയിറ്റുകളെ സഹായിക്കും. മുന്നിലാകട്ടെ 20 എംപി ക്യാമറ എല്‍ഇഡി ഫ്‌ളാഷോടെ സജ്ജമാണ്.

റെഡ്മി വൈ2: വില 9999 രൂപ

കഴിഞ്ഞ വര്‍ഷം ആരാധകരെ നിരാശപ്പെടുത്തിയ റെഡ്മി വൈ1ന് ശേഷമാണ് റെഡ്മി വൈ2 രംഗത്തിറങ്ങിയത്. റെഡ്മി നോട്ട് 5മായി താരതമ്യം ചെയ്യാന്‍ കഴിയില്ലെങ്കിലും ക്യാമറ മികച്ച പെര്‍ഫോമന്‍സ് നടത്തും. ബജറ്റില്‍ നല്ലൊരു ക്യാമറ ഫോണ്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് അനുയോജ്യമാണ്. റെഡ്മിയിലും ഡ്യുവല്‍ ക്യാമറാ സംവിധാനമാണ്. 12 എംപി, 5 എംപി ക്.ാമറകളും, സെല്‍ഫിക്കായി 16 എംപി ക്യാമറയും ഫോണിലുണ്ട്.

അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം1: വില 10,999 രൂപ

ആന്‍ഡ്രോയ്ഡ് ഓറിയോയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ പെര്‍ഫോമന്‍സിലും മികച്ച് നില്‍ക്കുന്നു. 5000എംഎഎച്ച് ബാറ്ററിയാണ് ശക്തി പകരുന്നത്. ഡ്യുവല്‍ ക്യാമറകളില്‍ ഒന്ന് 13 എംപിയും, സെക്കന്‍ഡറി ക്യാമറ 5എംപിയുമാണ്. പിഡിഎഎഫ്, എല്‍ഇഡി ഫ്‌ളാഷുള്ള ക്യാമറ ഉപയോഗിച്ച് 4കെ വീഡിയോ ഷൂട്ട് ചെയ്യാം. മുന്നില്‍ എല്‍ഇഡി ഫ്‌ളാഷുള്ള 8 എംപി ക്യാമറയാണ്.

 

Read more topics: best camera phones,tech
English summary
best camera phones under rs 15000
topbanner

More News from this section

Subscribe by Email