Tuesday October 23rd, 2018 - 7:43:pm
topbanner
Breaking News

സുരക്ഷവീഴ്ചകളെല്ലാം പരിഹരിച്ച് കിംഭോ ആപ്പ് തിരിച്ചെത്തുന്നു

Jikku Joseph
സുരക്ഷവീഴ്ചകളെല്ലാം പരിഹരിച്ച് കിംഭോ ആപ്പ് തിരിച്ചെത്തുന്നു

ആപ് സ്‌റ്റോറുകളില്‍ നിന്ന് പിന്‍വലിച്ച ബാബ രാംദേവിന്റെ കിംഭോ ആപ് തിരിച്ചെത്തുന്നു. സുരക്ഷവീഴ്ചകളെല്ലാം പരിഹരിച്ച് ഉടന്‍ ആപ് എത്തുമെന്നാണ് സൂചന. സ്വദേശി സമൃദ്ധി എന്ന പേരില്‍ പുറത്തിറക്കുന്ന സിം കാര്‍ഡുകള്‍ക്കു പിന്നാലെയാണ് പതഞ്ജലി സ്വദേശി മെസേജിങ് ആപ്പ് വരുന്നത്.

ബാബ രാംദേവിന്റെ വ്യവസായ പങ്കാളികളിലൊരാളായ അചാര്യ ബാലകൃഷ്ണയാണ് ആപ് തിരിച്ചെത്തുന്ന വിവരം അറിയിച്ചത്. തങ്ങള്‍ വാട്‌സ്ആപ്പിനെ അംഗീകരിക്കുന്നു. എന്നാല്‍, ഇന്ത്യയില്‍ നിരവധി സോഫ്റ്റ്‌വെയര്‍ ഡെവലംപര്‍മാരുണ്ടെന്നും ഇവര്‍ക്ക് വേണ്ടി കൂടിയാണ് കിംഭോ എന്ന ആപ് ഉണ്ടാക്കാന്‍ തീരുമാനിച്ചതെന്നും ബാലകൃഷ്ണ പറഞ്ഞു.

ആപിന്റെ സുരക്ഷ പരിശോധനകള്‍ വിദ്ഗധര്‍ നടത്തിയതിന് ശേഷം വീണ്ടും പുറത്തിറക്കുമെന്ന് ബാലകൃഷ്ണ അറിയിച്ചു. വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയവര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോന്നതാണ് കിംഭോയെന്നും അദ്ദേഹം പറഞ്ഞു. കിംഭോ ആപ് വിവരങ്ങള്‍ ചോര്‍ത്താനായി നിര്‍മിച്ചതാണെന്നും ആരോപണമുയര്‍ന്നിരുന്നു. കിംഭോ ആപ് പുറത്തിറക്കിയതിന് പിന്നാലെ ആപ് സ്‌റ്റോറുകളില്‍ നിന്ന് പിന്‍വലിച്ചിരുന്നു.

സ്വകാര്യ, ഗ്രൂപ്പ് ചാറ്റുകള്‍, സൗജന്യ വോയ്സ്, വിഡിയോ കോളുകള്‍, ടെക്സ്റ്റ്, ശബ്ദ സന്ദേശങ്ങള്‍, വിഡിയോ, സ്റ്റിക്കറുകള്‍ തുടങ്ങിയവ പങ്കുവയ്ക്കുന്നതടക്കം ധാരാളം ഫീച്ചറുകള്‍ കിംഭോയിലുണ്ടെന്നാണ് വിവരം. ബി.എസ്.എന്‍.എല്ലുമായി സഹകരിച്ചാണ് രാംദേവ് സ്വദേശി സമൃദ്ധി സിംകാര്‍ഡ് ഇറക്കുന്നത്.

144 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ഇന്ത്യയിലുടനീളം പരിധിയില്ലാതെ വിളിക്കാന്‍ കഴിയും. 2 ജിബി ഡാറ്റയും 100 സൗജന്യ എസ്എംഎസും ലഭിക്കും. സിം കാര്‍ഡുകള്‍ ബി.എസ്.എന്‍.എല്‍ ഓഫിസുകള്‍ വഴിയാണ് ലഭിക്കുകയെന്നാണ് വിവരം. ആദ്യഘട്ടത്തില്‍ പതഞ്ജലിയിലെ ജീവനക്കാര്‍ക്കു മാത്രമാണ് സിം കാര്‍ഡ് ലഭ്യമാകുക.

English summary
whatsapp has competition: baba ramdev's patanjali messaging app coming back
topbanner

More News from this section

Subscribe by Email