Friday September 21st, 2018 - 1:34:pm
topbanner
Breaking News

വാട്‌സ്ആപ്പിനു വെല്ലുവിളിയുമായി ബാബാ രാംദേവ് ആപ്പ്; കിംഭോ ഉടന്‍

Jikku Joseph
വാട്‌സ്ആപ്പിനു വെല്ലുവിളിയുമായി ബാബാ രാംദേവ് ആപ്പ്; കിംഭോ ഉടന്‍

വാട്‌സ്ആപ്പിനു വെല്ലുവിളി ഉയര്‍ത്ത് മെസേജിങ് ആപ്പുമായി ബാബാ രാംദേവ്. കിംഭോ എന്നു പേരിട്ട മെസേജിങ് ആപ്പ് പുറത്തിറക്കാനൊരുങ്ങുകയാണ് പതഞ്ജലി. സ്വദേശി സമൃദ്ധി എന്ന പേരില്‍ പുറത്തിറക്കുന്ന സിം കാര്‍ഡുകള്‍ക്കു പിന്നാലെയാണ് പതഞ്ജലി സ്വദേശി മെസേജിങ് ആപ്പ് വരുന്നത്.

സ്വകാര്യ, ഗ്രൂപ്പ് ചാറ്റുകള്‍, സൗജന്യ വോയ്‌സ്, വിഡിയോ കോളുകള്‍, ടെക്സ്റ്റ്, ശബ്ദ സന്ദേശങ്ങള്‍, വിഡിയോ, സ്റ്റിക്കറുകള്‍ തുടങ്ങിയവ പങ്കുവയ്ക്കുന്നതടക്കം ധാരാളം ഫീച്ചറുകള്‍ കിംഭോയിലുണ്ടെന്നാണ് വിവരം.

ബി.എസ്.എന്‍.എല്ലുമായി സഹകരിച്ചാണ് രാംദേവ് സ്വദേശി സമൃദ്ധി സിംകാര്‍ഡ് ഇറക്കുന്നത്. 144 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ഇന്ത്യയിലുടനീളം പരിധിയില്ലാതെ വിളിക്കാന്‍ കഴിയും.

2 ജിബി ഡാറ്റയും 100 സൗജന്യ എസ്എംഎസും ലഭിക്കും. സിം കാര്‍ഡുകള്‍ ബി.എസ്.എന്‍.എല്‍ ഓഫിസുകള്‍ വഴിയാണ് ലഭിക്കുകയെന്നാണ് വിവരം. ആദ്യഘട്ടത്തില്‍ പതഞ്ജലിയിലെ ജീവനക്കാര്‍ക്കു മാത്രമാണ് സിം കാര്‍ഡ് ലഭ്യമാകുക.

English summary
whatsapp has competition: baba ramdev's patanjali launches messaging app
topbanner

More News from this section

Subscribe by Email