Wednesday November 14th, 2018 - 11:10:pm
topbanner

ഐഫോണുകളില്‍നിന്നും ത്രിഡി ടച്ച് സംവിധാനം ഒഴിവാക്കുന്നു

Jikku Joseph
ഐഫോണുകളില്‍നിന്നും ത്രിഡി ടച്ച് സംവിധാനം ഒഴിവാക്കുന്നു

വരാനിരിക്കുന്ന ആപ്പിള്‍ ഐഫോണുകളില്‍നിന്നും ത്രിഡി ടച്ച് സംവിധാനം ഒഴിവാക്കുന്നു. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായിയാണ് ഇത്. കെജിഐ സെക്യൂരിറ്റീസിലെ പ്രശസ്ത അനലിസ്റ്റായ മിങ് ചി കുവോ ആണ് ഇക്കാര്യം അറിയിച്ചത്.

2019 ഓടെ എല്ലാ ഐ ഫോണുകളും കവര്‍ ഗ്ലാസ് സെന്‍സറിലേക്ക് മാറുമെന്നും കുവോ പറഞ്ഞു. അതേസമയം, ഐ ഫോണ്‍ ടെന്നിന്റെ പിന്‍ഗാമിയായ ഐഫോണ്‍ ടെന്‍ പ്ലസില്‍ ത്രിഡി ടച്ച് സംവിധാനം നിലനിര്‍ത്തുമെന്നാണ് സൂചന.

കവര്‍ ഗ്ലാസ് സെന്‍സര്‍ എന്ന പുതിയ ഡിസ്പ്ലേ സാങ്കേതികവിദ്യയായ അവതരിപ്പിക്കാന്‍ പദ്ധതിയുള്ളതിനാലാണ് ത്രിഡി ടച്ച് സംവിധാനം ഒഴിവാക്കാനുള്ള നീക്കത്തിന് പിന്നിലെന്ന് മിങ് ചി കുവോ പറയുന്നു. ഇതുവഴി ഐ ഫോണ്‍ നിര്‍മ്മാണത്തിനുള്ള ചെലവ് വലിയൊരളവില്‍ കുറക്കാനും ആപ്പിളിന് സാധിക്കും.

സ്‌ക്രീനില്‍ ചെലുത്തുന്ന സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തില്‍ ചില ചലനങ്ങള്‍ തിരിച്ചറിയാന്‍ ശേഷിയുള്ളതാണ് ത്രിഡി ടച്ച് സംവിധാനം. ത്രീഡി ടച്ച് സംവിധാനം 2015 ല്‍ ഐ ഫോണ്‍ 6 എസിലാണ് ആദ്യമായി അവതരിപ്പിക്കുന്നത്.

 

English summary
apple may ditch its popular 3d touch feature in upcoming iphones to balance costs
topbanner

More News from this section

Subscribe by Email