Monday November 19th, 2018 - 2:59:am
topbanner

ഐഫോണിന്റെ ബാറ്ററി മാറ്റിയവര്‍ക്ക് ആപ്പിള്‍ 3900 രൂപ നല്‍കും

suji
ഐഫോണിന്റെ ബാറ്ററി മാറ്റിയവര്‍ക്ക് ആപ്പിള്‍ 3900 രൂപ നല്‍കും

കഴിഞ്ഞ വര്‍ഷം ഐഫോണിന്റെ ബാറ്ററിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ഓര്‍മ്മയില്ലേ. ബാറ്ററി പഴയത് ആകുന്നതോടൊപ്പം ഫോണിന്റെ വേഗത കുറയ്ക്കുന്നുവെന്ന ആരോപണം സത്യമാണെന്ന് ആപ്പിള്‍ വ്യക്തമാക്കിയിരുന്നു.

ഇതിന്റെ ഭാഗമായി വാറണ്ടി കഴിഞ്ഞ ഫോണ്‍ ബാറ്ററികള്‍ കുറഞ്ഞ വിലയില്‍ നല്‍കി. എന്തായാലും മുഴുവന്‍ പണവും നല്‍കി ബാറ്ററി മാറിയ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് 3900 രൂപ ക്രെഡിറ്റ് നല്‍കാനാണ് ആപ്പിളിന്റെ തീരുമാനം.

2017 ജനുവരി 1 മുതല്‍ 2017 ഡിസംബര്‍ 28 വരെ ബാറ്ററി മാറ്റിയവര്‍ക്കാണ് ഈ തുക നല്‍കുക. ബാറ്ററി മാറ്റാന്‍ ചിലര്‍ മുഴുവന്‍ തുക നല്‍കിയതിന് ശേഷമാണ് ആപ്പിള്‍ 50% വില കുറച്ചത്.

 

English summary
apple is refunding rs 3900 to indian iphone users whose phones battery replaced
topbanner

More News from this section

Subscribe by Email