Wednesday September 19th, 2018 - 4:57:am
topbanner
Breaking News

ആ തലവേദന ആപ്പിളിനെ വിട്ടുപോകില്ല; വീണ്ടും പ്രശ്‌നങ്ങളുമായി ഉപയോക്താക്കള്‍

Jikku Joseph
ആ തലവേദന ആപ്പിളിനെ വിട്ടുപോകില്ല; വീണ്ടും പ്രശ്‌നങ്ങളുമായി ഉപയോക്താക്കള്‍

ആപ്പിളിന്റെ ഉപയോക്താക്കളെ ബാറ്ററി പ്രശ്നങ്ങള്‍ വീണ്ടും അലട്ടാന്‍ തുടങ്ങിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചില മോഡല്‍ ഐപാഡുകള്‍ക്കും ഐഫോണുകള്‍ക്കും ഇതു ബാധിച്ചിട്ടുണ്ട്.

ഐഫോണ്‍ 6 ഉപയോക്താക്കളാണ് ബാറ്ററി അതിവേഗം തീരുന്നുവെന്നു പറഞ്ഞ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ചില ഐഫോണ്‍ 6 െഉപയോക്താക്കളും ഇതേ പ്രശനവുമായി എത്തിയിട്ടുണ്ട്.

ഒരാള്‍ പറഞ്ഞിരിക്കുന്നത് ഏറ്റവും പുതിയ ഒഎസിലേക്കു മാറിയ ശേഷം താന്‍ ഫോണ്‍ 100 ശതമാനം ചാര്‍ജു ചെയ്തു. പിന്നീട് നാലു മണിക്കൂര്‍ സ്റ്റാന്‍ഡ്ബൈ മോഡില്‍ കിടന്നു. അതിനു ശേഷം നോക്കുമ്പോള്‍ ബാറ്ററി ചാര്‍ജ് 40 ശതമാനമായി കുറഞ്ഞിരുന്നു. കഴിഞ്ഞ നാലു ദിവസമായി ഇത് ആവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

വൈഫൈയുമായി ബന്ധിപ്പിച്ചാലും ബാറ്ററി ചോര്‍ച്ച കൂടുതലാണെന്നാണ് അദ്ദേഹം പറയുന്നത്. വൈഫൈയില്‍ പ്രവേശിക്കുന്നില്ലെങ്കില്‍ ബാറ്ററി താരതമ്യേന കൂടുതല്‍ നേരം നില്‍ക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

English summary
apple iphone battery life drain issue
topbanner

More News from this section

Subscribe by Email