Saturday November 17th, 2018 - 7:01:am
topbanner

വിദ്യാര്‍ഥികള്‍ക്കായുള്ള പുതിയ ഐപാഡുമായി ആപ്പിള്‍

Jikku Joseph
വിദ്യാര്‍ഥികള്‍ക്കായുള്ള പുതിയ ഐപാഡുമായി ആപ്പിള്‍

വിദ്യാര്‍ഥികള്‍ക്കായി ആപ്പിള്‍ പെന്‍സില്‍ ഉപയോഗിക്കാവുന്ന പുതിയ ഐപാഡ് പുറത്തറിക്കി ആപ്പിള്‍. വിദ്യാര്‍ഥികള്‍ക്ക് 19,400 രൂപക്ക് ഇത് സ്വന്തമാക്കാം. മറ്റുള്ളവര്‍ക്ക് 21,200 രൂപക്കുമാണ് ഐപാഡ് ലഭ്യമാവുക.

അതേസമയം, ഇന്ത്യന്‍ വിപണിയില്‍ വൈഫൈ മോഡലിന് 28,000 രൂപയും വൈഫൈഫസൈല്ലുലാര്‍ മോഡലിന് വില 38,600 രൂപയുമായിരിക്കുമെന്നാണ് സൂചന. 7,600 രൂപ അധികമായി നല്‍കിയാല്‍ ആപ്പിളിന്റെ പെന്‍സിലും ഐപാഡിനൊപ്പം ലഭിക്കും.

മാത്രമല്ല, ആപ്പിള്‍ 3,400 രൂപക്ക് സ്മാര്‍ട്ട് കവറുകളും നല്‍കുന്നുണ്ട്. ആപ്പിളിന്റെ എ10 ചിപ്പിലാണ് 2018 ഐപാഡ് പ്രവര്‍ത്തിക്കുന്നത്. ഐപാഡ് 2017 മോഡലിന് എ9 ചിപ്പായിരുന്നു കരുത്ത് പകര്‍ന്നത്. ഐപാഡിന് 9.7 ഇഞ്ച് റെറ്റിന ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്.

264 പി.പി.ഐയാണ് പിക്സല്‍ ഡെന്‍സിറ്റി. 8 മെഗാപിക്സലിന്റെ റിയര്‍ കാമറയും 1.2 മെഗാപിക്സലിന്റെ മുന്‍ കാമറയും നല്‍കിയിട്ടുണ്ട്. 4 ജി എല്‍.ടി.ഇ, ബ്ലൂടുത്ത്, ജി.പി.എസ് ടച്ച് ഐഡി, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.

 

English summary
apple introduces new 9.7-inch iPad with apple pencil support
topbanner

More News from this section

Subscribe by Email