Sunday September 23rd, 2018 - 10:43:am
topbanner

ആപ്പിള്‍ പിന്നോട്ടല്ല മുന്നോട്ട് തന്നെ; പ്രതീക്ഷകള്‍ തെറ്റിച്ച് മുന്നേറ്റം

suji
ആപ്പിള്‍ പിന്നോട്ടല്ല മുന്നോട്ട് തന്നെ; പ്രതീക്ഷകള്‍ തെറ്റിച്ച് മുന്നേറ്റം

പ്രതീക്ഷകളും പ്രവചനങ്ങളും അസ്ഥാനത്താക്കി വളര്‍ച്ച രേഖപ്പെടുത്തി ആപ്പിള്‍. ഉയര്‍ന്ന വിലയുള്ള ഐഫോണിന്റെ വില്‍പ്പനയും, ആപ്പ് സ്റ്റോര്‍, ആപ്പിള്‍ മ്യൂസിക്, ഐക്ലൗഡ് എന്നിവിടങ്ങളിലെ സര്‍വ്വീസ് വരുമാനവും ചേര്‍ന്നാണ് പുതിയ പാദത്തില്‍ ആപ്പിള്‍ ലാഭം നേടിയത്.

നേരത്തെ പ്രതീക്ഷിച്ചതിലും കുറവ് ഐഫോണുകള്‍ വില്‍ക്കാനാണ് ആപ്പിളിന് സാധിച്ചത്. എന്നിരുന്നാലും ഇതിന്റെ വിലയാണ് വരുമാനം കൂട്ടിയത്. 41.8 മില്ല്യണ്‍ യൂണിറ്റ് പ്രതീക്ഷിച്ചിടത്ത് 41.3 മില്ല്യണ്‍ യൂണിറ്റ് വില്‍പ്പനയാണ് നടന്നത്. ഏറ്റവും ഉയര്‍ന്ന ഐഫോണ്‍ എക്‌സ് വാങ്ങാനും ആളുകള്‍ തയ്യാറായതാണ് ആപ്പിളിനെ രക്ഷിച്ചത്.

ലാഭം രേഖപ്പെടുത്തിയതോടെ ആപ്പിളിന്റെ വിപണി മൂല്യവും ഉയര്‍ന്നു. സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന ഇടിഞ്ഞതോടെ ഐഫോണ്‍ വില കൂടിയതും കുറഞ്ഞതുമായ വേര്‍ഷനുകള്‍ രംഗത്തിറക്കി. ഒഎല്‍ഇഡി ഡിസ്‌പ്ലേ ഉള്‍പ്പെടെ വിലയേറിയ ഭാഗങ്ങള്‍ നല്‍കേണ്ടി വരുന്നത് ആപ്പിളിന്റെ വരുമാനത്തെ സമ്മര്‍ദത്തിലാക്കുന്നുണ്ട്.

 

Read more topics: apple earnings,iphones, price
English summary
apple earnings beat expectations as it sells pricier iphones
topbanner

More News from this section

Subscribe by Email