topbanner
Sunday May 28th, 2017 - 11:58:pm
topbanner

ലാവയുടെ z25 സ്മാര്‍ട്ട്ഫോണ്‍ റിവ്യു

suvitha
ലാവയുടെ z25 സ്മാര്‍ട്ട്ഫോണ്‍ റിവ്യു

ലാവയുടെ Z സീരീസില്‍ ഇറങ്ങുന്ന ഫോണുകളില്‍ ഏറ്റവും മികച്ചതെന്ന വിലയിരുത്തലോടെയാണ് Z25 സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തിയിരിക്കുന്നത്. 16999 രൂപയാണ് വില. ഓണ്‍ലൈനായും പ്രധാന സ്റ്റോറുകള്‍ വഴിയും ഫോണ്‍ വാങ്ങാന്‍ സാധിക്കും.

ആന്‍ഡ്രോയിഡ് 6.0 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ലാവ Z25 ന്റെ പ്രധാന പ്രത്യേകത 13 എംപി പിന്‍ ക്യാമറയാണ്. രൂപത്തില്‍ ഷവോമി റെഡ്മീ ഫോണുകളോടും ലെനോവ K6 നോടും സാമ്യമുണ്ട് Z25 ന്. 4G ,ഡ്യുവല്‍ സിം ഫോണായ Z25 ന് 5.5 ഇഞ്ച് എച്ച്.ഡി. ഡിസ്പ്ലേയാണ്. ഡയമണ്ട് കട്ട് ചെയ്ത എഡ്ജുകള്‍ ഫോണിന് മൊത്തത്തില്‍ റിച്ച് ലുക്ക് നല്‍കുന്നുണ്ട്.

ഫോണിന്റെ താഴെ ഭാഗത്തായാണ് രണ്ട് സ്പീക്കറുകളും യുഎസ്ബി സ്ലോട്ടും നല്‍കിയിരിക്കുന്നത്. പ്രൊക്സിമിറ്റി സെന്‍സര്‍, മുന്‍ ക്യാമറ, ലൈറ്റ് സെന്‍സര്‍ എന്നിവ ഫോണിന്റെ മുന്‍ ഭാഗത്തായി നല്‍കിയിരിക്കുന്നു. 3.5 mm വരുന്ന ഓഡിയോ ജാക്കും മുകള്‍ ഭാഗത്തായാണ് വരുന്നത്.

ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ഫോണിന് പിറക് വശത്തായാണ് നല്‍കിയിരിക്കുന്നത്. 5 GHz ഒക്ടാ കോര്‍ മീഡിയ ടെക്ക് പ്രൊസസ്സറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

4 ജിബിയാണ് RAM. ലാവയുടെ ഇതുവരെ പുറത്തിറക്കിയ ഫോണുകളില്‍ വെച്ച് ഏറ്റവും കൂടിയ RAM ആണ് 4ജിബി. 32 ജീബിയാണ് ഇന്റേണല്‍ സ്റ്റോറേജ്. മൈക്രോ എസ്.ഡി. കാര്‍ഡ് വഴി കൂട്ടാവുന്ന മെമ്മറി 128 ജിബി. ഫോണിന്റെ ബാറ്ററി ശേഷി 3020 mAh ആണ്.

അതിനാല്‍ 12 മണിക്കൂര്‍ വരെ തുടര്‍ച്ചായായി ഫോണ്‍ ഉപയോഗിക്കാവുന്നതാണ്. ഗെയ്മുകള്‍, 4G , വൈഫൈ കണക്ടിവിറ്റി തുടങ്ങിയ ഉപയോഗിക്കുമ്പോള്‍ ബാറ്ററി 8 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കും.

 

Read more topics: Lava, smart phone, z25
English summary
review of lava smart phone
topbanner topbanner

More News from this section

Subscribe by Email