Friday November 16th, 2018 - 7:45:am
topbanner

ആന്‍ഡ്രോയ്ഡ് 9 പൈ എത്തി; പക്ഷെ നിങ്ങള്‍ക്ക് അപ്‌ഡേറ്റ് കിട്ടില്ല

suji
ആന്‍ഡ്രോയ്ഡ് 9 പൈ എത്തി; പക്ഷെ നിങ്ങള്‍ക്ക് അപ്‌ഡേറ്റ് കിട്ടില്ല

ദില്ലി: എല്ലാ വര്‍ഷവും ആന്‍ഡ്രോയ്ഡ് ഒഎസിന്റെ പുതിയ വേര്‍ഷന്‍ എത്തുന്ന പതിവുണ്ട്. എന്നാല്‍ കോടിക്കണക്കിന് ആളുകള്‍ക്ക് ഇത് തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ലഭിക്കാതെ പോകാറുമുണ്ട്. ആന്‍ഡ്രോയ്ഡ് 9 പൈ എത്തുമ്പോഴും കഥ വ്യത്യസ്തമല്ല.

ആന്‍ഡ്രോയ്ഡ് അപ്‌ഡേഷന്‍ ലഭിക്കാതെ പോകുന്നത് ഉപയോക്താക്കളുടെ തെറ്റ് കൊണ്ടാണെന്ന് ഐടി വിദഗ്ധര്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുക്കുന്ന ഫോണുകളുടെ പ്രശ്‌നമാണ് ഈ അപ്‌ഡേഷന്‍ നഷ്ടമാകുന്നതിന് പിന്നില്‍. ആന്‍ഡ്രോയ്ഡ് അപ്‌ഡേറ്റ് ആദ്യം ലഭിക്കുന്നത് ഗൂഗിള്‍ നെക്‌സസ്, പിക്‌സല്‍ ഫോണുകളിലാണ്.

പിന്നീട് സാംസംഗിലെ ഹൈഎന്‍ഡ് ഫോണുകളിലാണ് അപ്‌ഡേഷന്‍ വരുന്നത്. പിന്നാലെ വണ്‍പ്ലസ്, എച്ച്എംഡി ഗ്ലോബല്‍ വില്‍ക്കുന്നനോക്കിയ ഫോണുകള്‍ എന്നിവയിലും അപ്‌ഡേറ്റ് എത്തും. ഡിസൈനും, ക്യാമറയും, റാമും നോക്കി മറ്റ് ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് പ്രശ്‌നമല്ല.

 

 

 

Read more topics: android 9 pie,android phone
English summary
android 9 Pie is here but you wont get it in your android phone
topbanner

More News from this section

Subscribe by Email