topbanner
Monday July 24th, 2017 - 2:11:am
topbanner

ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യയിലെത്തി...ഇനി സിനിമകള്‍ അസ്വദിക്കാം പ്രതിമാസം 50 രൂപയ്ക്ക്

Jikku Joseph
ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യയിലെത്തി...ഇനി സിനിമകള്‍ അസ്വദിക്കാം പ്രതിമാസം 50 രൂപയ്ക്ക്

കാത്തിരിപ്പുകള്‍ക്ക് അവസാനമായിരിക്കുന്നു. ജൂലൈയില്‍ ആമസോണ്‍ പ്രൈം അവതരിപ്പിച്ച പ്രൈം വീഡിയോയുടെ ആന്‍ഡ്രോയിഡ് ഐഒഎസ് പതിപ്പുകള്‍ ആമസോണ്‍ അവതരിപ്പിച്ചു. ആമസോണ്‍ പ്രൈം വരിക്കാരായവര്‍ക്ക് ആപ്പ് ഉപയോഗിച്ച് തുടങ്ങാം. ആമസോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് സൈന്‍ ഇന്‍ ചെയ്തിട്ടുള്ള ആന്‍ഡ്രോയിഡ് യൂസര്‍മാര്‍ ആമസോണ്‍ വീഡിയോ ആപ്പിലേക്ക് പ്രത്യേകം സൈന്‍ ഇന്‍ ചെയ്യേണ്ട ആവശ്യമില്ല. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മറ്റു സ്റ്റെപ്പുകള്‍ ഒന്നും ചെയ്യാതെ തന്നെ വീഡിയോ കണ്ടുതുടങ്ങാം.

നെറ്റ്ഫ്ളിക്സിനും ഇന്ത്യന്‍ ആപ് ഹോട്ട്സ്റ്റാറിനും കനത്ത വെല്ലുവിളിയാണ് ആമസോണ്‍ പ്രൈം വീഡിയോ. ലോകത്ത് ഇന്ന് ലഭ്യമായ ഏറ്റവും വില കുറഞ്ഞ വീഡിയോ സ്ട്രീമിങ് സര്‍വീസ് ആണ് പ്രൈം. ഹോട്സ്റ്റാറുമായും(പ്രതിമാസം 199 രൂപ) നെറ്റ്ഫ്ളിക്സുമായി(പ്രതിമാസം 650 രൂപ) താരതമ്യം ചെയ്യുമ്പോള്‍ പ്രതിമാസം ആമസോണ്‍ പ്രൈം വീഡിയോയ്ക്ക്(50 രൂപ) നല്‍കേണ്ടി വരുന്ന തുക വളരെ തുച്ഛം. ആരാണ് മികച്ച സേവനം നല്‍കുന്നത് എന്നതിന് ആശ്രയിച്ചായിരിക്കും ഇനി ഈ ആപ്പുകള്‍ക്ക് ലഭിക്കുന്ന വരിക്കാരുടെ എണ്ണം.

English summary
amazon prime video launched in india
topbanner topbanner

More News from this section

Subscribe by Email