Tuesday September 18th, 2018 - 11:25:pm
topbanner
Breaking News

വാട്​സ്​ ആപ് ഫോര്‍വേഡ്​ മെസേജുകള്‍ക്കും ​പരിധി

NewsDesk
വാട്​സ്​ ആപ് ഫോര്‍വേഡ്​ മെസേജുകള്‍ക്കും ​പരിധി

ഒരു മെസേജ്​ തന്നെ ഫോര്‍വേഡ്​ ചെയ്യുന്നതിന്​ പരിധി നിശ്​ചയിക്കാനൊരുങ്ങി വാട്​സ്​ ആപ്പ്. വാട്​സ്​ ആപില്‍ ഇനി വരുന്ന മെസേജുകള്‍ ഒരു ഉപയോക്​താവിന്​ അഞ്ച്​ പേര്‍ക്ക്​ മാത്രമേ ഫോര്‍വേഡ്​ ചെയ്യാനാകൂ. ഇൗ സംവിധാനം ആപിനൊപ്പം കൂട്ടിചേര്‍ക്കാനുള്ള നീക്കങ്ങളാണ്​ ഇപ്പോള്‍ നടക്കുന്നത്​. ടെക്​സ്​റ്റ്​, ചിത്രങ്ങള്‍, വീഡിയോ തുടങ്ങിയവക്കെല്ലാം നിയന്ത്രണം ബാധകമാണ്​.

വ്യാജവാര്‍ത്തകള്‍ തടയണമെന്ന്​ ആവശ്യപ്പെട്ട്​ ഇന്ത്യന്‍ സര്‍ക്കാര്‍ രണ്ടാമത്തെ നോട്ടീസ്​ അയച്ചതിന്​ പിന്നാലെയാണ്​ ഇക്കാര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കാന്‍ വാട്​സ്​ ആപ്​ നിര്‍ബന്ധിതമായത്​.

വാട്​സ്​ ആപിലുടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ രാജ്യത്തെ ആള്‍ക്കൂട്ട കൊലകള്‍ക്ക്​ കാരണമായതിനെ തുടര്‍ന്നാണ്​ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍​ നിര്‍ദേശിച്ചത്​​. ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ സുപ്രീംകോാടതിയും രംഗത്ത്​ വന്നിരുന്നു.

നേരത്തെ വ്യാജ വാര്‍ത്തകളെ തടയുന്നതിനായി വാട്​സ്​ ആപ്​ ഫോര്‍വേഡ്​ മെസേജുകള്‍ക്ക്​ മുകളില്‍ ​​പ്രത്യേക ലേബല്‍ നല്‍കിയിരുന്നു.

Read more topics: WhatsApp, restrict, message, forwarding,
English summary
WhatsApp to restrict message forwarding to five chats in India
topbanner

More News from this section

Subscribe by Email