Friday November 16th, 2018 - 4:39:am
topbanner

റീക്കോള്‍ ഫീച്ചറുമായി വാട്‌സ്ആപ്പ് എത്തി

rajani v
 റീക്കോള്‍ ഫീച്ചറുമായി വാട്‌സ്ആപ്പ് എത്തി

വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് സന്തോഷം പകര്‍ന്നു കൊണ്ട് വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ എത്തിയിരിക്കുകയാണ്. വാട്‌സ് ആപ്പ് റീക്കോള്‍ ഫീച്ചര്‍ അഥവാ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറാണ് പുതുതായി എത്തിയത്. വാട്‌സ്ആപ്പിന്റെ വെബ്‌സൈറ്റുകളിലൊന്നായ വാബ് ബീറ്റാ ഇന്‍ഫോയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.

ഈ പുതിയ ഫീച്ചറില്‍ അബദ്ധത്തില്‍ അയച്ചതോ മാറി അയച്ചതോ ആയ സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ സാധിക്കും. ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ സന്ദേശം അയക്കുന്നവരും സന്ദേശങ്ങള്‍ സ്വീകരിക്കുന്നവരും വാട്‌സ്ആപ്പിന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് തന്നെ ഉപയോഗിക്കേണ്ടതാണ്.

ആന്‍ഡ്രോയിഡ്, ഐഓഎസ്, വിന്‍ഡോസ് പതിപ്പുകളിലാണ് പുതിയ ഫീച്ചര്‍ എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വാട്‌സ്ആപ്പ് നല്കിയിട്ടില്ല.

Read more topics: WhatsApp, finally,recall, messages
English summary
WhatsApp finally lets you recall messages
topbanner

More News from this section

Subscribe by Email