topbanner
Sunday September 24th, 2017 - 5:41:pm
topbanner

ലൈംഗിക അതിക്രമ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് തടയാമെന്ന് വാട്ട്സ്‌ആപ് സുപ്രീംകോടതിയില്‍

NewsDesk
ലൈംഗിക അതിക്രമ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് തടയാമെന്ന് വാട്ട്സ്‌ആപ് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ലൈംഗിക അതിക്രമ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് തടയാമെന്ന് വാട്ട്സ്‌ആപ് സുപ്രീംകോടതിയില്‍. ഇത്തരം ദൃശ്യങ്ങള്‍ ബ്ലോക്ക് ചെയ്യാനുള്ള സാങ്കേതിക മാര്‍ഗം കണ്ടെത്താനായി കോടതി നിയമിച്ച സമിതിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും വാട്സ്‌ആപ് സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവര്‍ അടങ്ങിയ ബെഞ്ചിനെയാണ് വാട്ട്സ്‌ആപ്, തങ്ങളുടെ നിലപാട് അറിയിച്ചത്.

രണ്ടാഴ്ച്ചക്കുള്ളില്‍ കമ്ബനിയുടെ പ്രതിനിധികള്‍ ഇന്ത്യയിലെത്തി സമിതിക്ക് മുന്നില്‍ സാങ്കേതിക വശങ്ങള്‍ വിശദീകരിക്കുമെന്ന് വാട്ട്സ്‌ആപ്പിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഈ മാസം 27ന് കൂടിക്കാഴ്ച്ച നടത്താനും തീരുമാനിച്ചു.

ലൈംഗിക ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തടയാന്‍ കമ്ബനിയുടെ സഹകരണം സംബന്ധിച്ചുള്ള പ്രതികരണം ആവശ്യപ്പെട്ട് ഏപ്രില്‍ 11നാണ് സുപ്രീംകോടതി വാട്ട്സ്‌ആപ്പിന് നോട്ടീസ് അയച്ചത്.

English summary
WhatsApp Response Sought by Supreme Court on Sexual Offence Videos Blocking Case
topbanner topbanner

More News from this section

Subscribe by Email