Tuesday June 19th, 2018 - 12:25:pm
topbanner
Breaking News

മൊബൈൽ ഫോണിൽ ഹോളിവുഡ് ടിവി ഷോകൾ എത്തിയ്ക്കാൻ വോഡഫോൺ പ്ലേയും ഹൂക്കും സഹകരിക്കുന്നു

suvitha
മൊബൈൽ ഫോണിൽ ഹോളിവുഡ് ടിവി ഷോകൾ എത്തിയ്ക്കാൻ വോഡഫോൺ പ്ലേയും ഹൂക്കും സഹകരിക്കുന്നു

കൊച്ചി: ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് വോഡഫോൺ ഇന്ത്യ, ഏഷ്യയിലെ ആദ്യത്തെ വീഡിയോ-ഒാൺ-ഡിമാൻഡ് സേവന ദാതാക്കളായ എച്ച്ഒഒക്യു (ഹൂക്ക്)വുമായി സഹകരിക്കുന്നു. ആയിരക്കണക്കിന് ഹോളിവുഡ്, ബോളിവുഡ് സിനിമകളും മറ്റ് ജനപ്രിയ പരമ്പരകളും വോഡഫോൺ പ്ലേയിലൂടെ ഇനി ഉപഭോക്താക്കൾക്ക് മൊബൈൽ ഫോണിൽ ലഭ്യമാകും. ലൈവ് ടിവി, ജനപ്രിയ ഷോകൾ, പുതിയ സിനിമകൾ, സംഗീത വീഡിയോകൾ തുടങ്ങിയ നിരവധി പരിപാടികൾ അടങ്ങിയ വോഡഫോണിന്റെ നോൺ സ്റ്റോപ്പ് വിനോദ കേന്ദ്രമാണ് വോഡാഫോൺ പ്ലേ. 

ഇന്ത്യക്കാരുടെ പരിഗണനയിലുള്ള പ്രഥമ വിനോദ കേന്ദ്രമായി മാറുകയാണ് മൊബൈൽ ഫോണെന്ന് ഇൗയിടെ നടത്തിയ ഒരു പഠന റിപ്പോർട്ട് പറയുന്നു. 2017 ജനുവരിക്കും മാർച്ചിനുമിടയിൽ മാത്രം ആളുകൾ സ്മാർട്ട്ഫോണിൽ ചെലവിടുന്ന സമയത്തിൽ 16 ശതമാനം കുതിപ്പുണ്ടായെന്ന് റിപ്പോർട്ട് പറയുന്നു. സോഷ്യൽ മീഡിയ, വിനോദ ആപ്പുകൾ എന്നിവയ്ക്കാണ് ഏറെ ഡിമാൻഡ്. ഹൂക്കുമായി സഹകരിക്കുന്നതോടെ വോഡഫോൺ പ്ലേ വരിക്കാർക്ക് ഇനി ബിഗ് ബാംഗ് തിയറി, ആരോ, ദി വാംപയർ ഡയറീസ്, ഗോഥം, സൂപ്പർഗേൾ, ഫ്രണ്ട്സ്, ദി ഫ്ളാഷ് തുടങ്ങിയ പ്രമുഖ അമേരിക്കൻ ഷോകൾ സ്മാർട്ട്ഫോണുകളിൽ കാണാം.

ഇതിനു പുറമെ മികച്ച ബോളിവുഡ്, ഹോളിവുഡ് ഹിറ്റുകളും അധിക ചാർജൊന്നും നൽകാതെ വോഡഫോൺ പ്ലേയിൽ കാണാം. വിനോദങ്ങൾക്കായി ഉപയോഗിക്കുന്ന പ്രഥമ സ്ക്രീനായി മൊബൈൽ മാറിയതോടെ സമയം ചെലവിടുന്ന കാര്യത്തിലും മൊബൈൽ ടിവിയെ മറികടന്നെന്നും കൂടുതൽ പരിപാടികളാണ് ഉപഭോക്താക്കൾ ആഗ്രഹിക്കുന്നതെന്ന് കണ്ടെത്തിയതോടെയാണ് ഹൂക്കുമായി സഹകരിക്കാൻ തീരുമാനിച്ചതെന്നും ഹൂക്കുമായുള്ള സഹകരണത്തിലൂടെ വോഡഫോൺ പ്ലേയിൽ നിലവാരമുള്ള കൂടുതൽ പരിപാടികൾ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നതെന്നും ഒാരോ ദിവസവും ലോകം കൂടുതൽ ചുരുങ്ങുന്നതോടെ വോഡഫോൺ വരിക്കാർക്ക് ആഗോള തലത്തിൽ അംഗീകാരം നേടിയിട്ടുള്ള സിനിമകളും ടെലിവിഷൻ പരിപാടികളും ഇനി വിരൽതുമ്പിൽ എപ്പോൾ വേണമെങ്കിലും എവിടെയും ലഭ്യമാകുമെന്നും വോഡഫോൺ ഇന്ത്യ വിഎഎസും കണ്ടന്റ് ദേശീയ മേധാവിയുമായ ദീപാങ്കർ ഘോഷാൽ പറഞ്ഞു.

വോഡഫോണുമായുള്ള സഹകരണം പ്രഖ്യാപിക്കുന്നതിൽ ആഹ്ളാദമുണ്ടെന്നും ഇൗ സഹകരണത്തോടെ രാജ്യത്തെ വീഡിയോ-ഒാൺ-ഡിമാൻഡ് സർവീസിലെ പ്രഥമ സ്ഥാനം ഹൂക്ക് ഒന്നു കൂടി ഉറപ്പിക്കുകയാണെന്നും വോഡഫോൺ വരിക്കാർക്ക് കാഴ്ചയുടെ പുതിയ അനുഭവമാകും ഇനി പകരുകയെന്നും എച്ച്ഒഒക്യു ഇന്ത്യ മാനേജിങ് ഡയറക്ടർ സലിൽ കപൂർ പറഞ്ഞു.

Read more topics: Hollywood, TV shows, mobile phone,
English summary
Vodafone also plays a role in bringing Hollywood TV shows on a mobile phone

More News from this section

Subscribe by Email