Friday July 19th, 2019 - 1:04:am
topbanner
topbanner

'വാഹനങ്ങൾ വെള്ളമൊഴിച്ചും ഓടിക്കാം' : വെള്ളത്തിലോടുന്ന എഞ്ചിന്‍ നിർമിച്ച് തമിഴ്‌നാട്ടുകാരന്‍

princy
'വാഹനങ്ങൾ വെള്ളമൊഴിച്ചും ഓടിക്കാം' :  വെള്ളത്തിലോടുന്ന എഞ്ചിന്‍  നിർമിച്ച്  തമിഴ്‌നാട്ടുകാരന്‍

കോയമ്പത്തൂർ:പെട്രോളും ഡീസലുമില്ലാതെ ശുദ്ധജലത്തില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമൊബൈല്‍ എഞ്ചിന്‍ നിര്‍മ്മിച്ച് തമിഴ്‌നാട്ടുകാരന്‍. കോയമ്പത്തൂർ സ്വദേശി സൗന്തിരാജന്‍ എന്ന മെക്കാനിക്കല്‍ എഞ്ചിനീയറാണ് പുതിയ കണ്ടുപിടുത്തവുമായി രംഗത്തു വന്നിരിക്കുന്നത്.പത്തുവര്‍ഷത്തെ കഠിനാധ്വാനംകൊണ്ടാണ് ജലത്തിലോടുന്ന എഞ്ചിനെ ഇദ്ദേഹം വികസിപ്പിച്ചത്.ജലത്തില്‍ അടങ്ങിയിട്ടുള്ള ഹൈഡ്രജന്‍ മൂലകം വിഘടിപ്പിച്ചാണ് എഞ്ചിന്റെ പ്രവര്‍ത്തനം.

ഹൈഡ്രജന്‍ ഇന്ധനമായി എഞ്ചിന്‍ ഉപയോഗിക്കുമ്പോള്‍ ഓക്‌സിജന്‍ പുറന്തള്ളപ്പെടും. ലോകത്തില്‍ത്തന്നെ ഇത്തരമൊരു എഞ്ചിന്‍ ഇതാദ്യമായാണെന്നു സൗന്തിരാജന്‍ പറയുന്നു.ഇരുചക്ര വാഹനങ്ങളില്‍ മുതല്‍ ട്രക്കുകളില്‍ വരെ തന്റെ എഞ്ചിന്‍ പ്രായോഗികമാണെന്നും പത്തു ലിറ്റര്‍ ശുദ്ധജലമുണ്ടെങ്കില്‍ 200 കിലോമീറ്റര്‍ ദൂരം വരെയോടാന്‍ എഞ്ചിന്‍ കഴിയുമെന്നാണ് സൗന്തിരാജന്‍ പറയുന്നത്.ജലത്തിലോടുന്ന എഞ്ചിനെ ജപ്പാനില്‍ ഔദ്യോഗികമായി അവതരിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് സൗന്തിരാജന്‍.

English summary
Tamil Nadu native was produced a water engine
topbanner

More News from this section

Subscribe by Email