Friday November 16th, 2018 - 6:48:am
topbanner

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററികളെക്കുറിച്ച് ഞെട്ടിക്കുന്നൊരു വാര്‍ത്ത കൂടി പുറത്ത് വന്നിരിക്കുന്നു

NewsDesk
സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററികളെക്കുറിച്ച് ഞെട്ടിക്കുന്നൊരു വാര്‍ത്ത കൂടി പുറത്ത് വന്നിരിക്കുന്നു

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചുള്ള അപകടങ്ങളുടെ ഞെട്ടലില്‍ നിന്ന് മാറുന്നതിന് മുമ്പ് മൊബൈല്‍ഫോണ്‍ ബാറ്ററികളെക്കുറിച്ച് ഞെട്ടിക്കുന്നൊരു വാര്‍ത്ത കൂടി ശാസ്ത്രലോകം പുറത്ത് വിട്ടിരിക്കുന്നു. സ്മാര്‍ട്ടഫോണ്‍ ബാറ്ററികള്‍ നൂറിലധികം അപകടകരമായ വിഷവാതകങ്ങള്‍ പുറത്ത് വിടുന്നു എന്നാണ് ശാസ്ത്രജ്ഞര്‍ മുറിയിപ്പ് നല്‍കിയിരിക്കുന്നത്. 

സ്മാര്‍ട്ട്ഫോണുകളില്‍ പ്രധാനമായും ഉപയോഗിക്കുന്നത് ലിഥിയം-അയണ്‍ ബാറ്ററികളാണ്. ഇവയില്‍ കാര്‍ബണ്‍ഡൈഓക്‌സൈഡ് അടക്കമുള്ള വാതകങ്ങളാണ് അടങ്ങിയിരിക്കുന്നത്. മനുഷ്യരില്‍ ത്വക്കിനും കണ്ണിനും ശ്വസനാവയവങ്ങള്‍ക്കും തകരാറ് സൃഷ്ടിക്കാന്‍ ഈ വാതകങ്ങള്‍ക്ക് സാധിക്കും. അതോടൊപ്പം പരിസ്ഥിതിയെയും ഈ വാതകങ്ങള്‍ പ്രതികൂലമായി ബാധിക്കും.

ചൈനയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍.ബി.സി. ഡിഫന്‍സ്, സിങ്ക്ഹുവ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ കണ്ടുപിടിത്തം. ആളുകള്‍ ഇത്തരം അപകടങ്ങളെക്കുറിച്ച് ഒട്ടും അറിവില്ലാത്തവരാണ്. അശ്രദ്ധമായി ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതും ബാറ്ററി കൈകാര്യം ചെയ്യുന്നതും അപകടം ക്ഷണിച്ച് വരുത്തലാണ്.  ലിഥിയം അയ ബാറ്ററികളാണ് ഇപ്പോള്‍ വ്യാപകമായി സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുത്. ഗവണ്‍മെന്റും ഇതിനെ പ്രോത്സാഹിപ്പിക്കുന്നു എതാണ് ഏറ്റവും പരിതാപകരം. പഠനത്തിന് നേതൃത്വം നല്‍കിയ ജെയ് സണ്‍ പറയുന്നു.

പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ളതിനാല്‍ നിരവധി നിര്‍മ്മാതാക്കള്‍ അവരുടെ ലക്ഷക്കണക്കിന് ഡിവൈസുകള്‍ വിപണിയില്‍ നിന്നും തിരിച്ച് വിളിച്ചിരുന്നു. ഡെല്‍ 2006 ല്‍ 4 മില്യ ലാപ്‌ടോപ്പുകളാണ് വിപണിയില്‍ നിന്നും തിരിച്ച് വിളിച്ചിരുന്നത്.

ഫോണ്‍ ബാറ്ററികള്‍ വിഷവാതകങ്ങള്‍ പുറത്ത് വിടുന്നത് അതിലെ പവ്വറിന്റെ അടിസ്ഥാനത്തിലാണെന്നാണ് ജെയ് സണും സഹപ്രവര്‍ത്തകരും പറയുന്നത്. ഉദാഹരണത്തിന് ഫുള്‍ ചാര്‍ജ്ജ് ആയുള്ള ബാറ്ററി കുറവ് ചാര്‍ജ്ജുള്ള ബാറ്ററിയെക്കാള്‍ കൂടുതല്‍ അളവില്‍ വാതകങ്ങള്‍ പുറത്ത് വിടുമത്രേ. ബാറ്ററിയുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന മൂലകങ്ങളും പുറത്ത് വരുന്ന വാതകങ്ങളും തമ്മില്‍ ബന്ധമുണ്ട്.

20000 ലധികം ബാറ്ററികള്‍ പരീക്ഷിച്ചാണ് ഈ ശാസ്ത്രജ്ഞര്‍ പഠനം നടത്തിയിരിക്കുന്നത്. നാനോ എനര്‍ജ്ജി എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സീരിയല്‍ നടിക്ക് 25,000 രൂപവരെ; അറസ്റ്റിലായത് വന്‍ പെണ്‍വാണിഭ സംഘം

ഫേസ്ബുക്കില്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീലം; യുവാവ് പിടിയില്‍

Read more topics: Smartphone, batteries,
English summary
Smartphone batteries emitting over 100 toxic gases: Scientists
topbanner

More News from this section

Subscribe by Email