Saturday November 17th, 2018 - 12:19:pm
topbanner

ഒരു ലിറ്റര്‍ പെട്രോളില്‍ 100 കിലോമീറ്റര്‍ മൈലേജുമായി റെനോ

NewsDesk
ഒരു ലിറ്റര്‍ പെട്രോളില്‍ 100 കിലോമീറ്റര്‍ മൈലേജുമായി റെനോ

ഒരു ലിറ്റര്‍ പെട്രോളില്‍ 100 കിലോമീറ്റര്‍ മൈലേജുമായി റെനോ. അതായത് ഇന്ന് ഏറ്റവും മൈലേജുള്ള ബൈക്കുകളേക്കാള്‍ ഇന്ധനക്ഷമതയുള്ള ഒരു കാര്‍. ലോകോത്തര വാഹനനിര്‍മാതാക്കളായ റെനോയാണ് ഈ സ്വപ്നകാറിന്റെ പിന്നണിയില്‍.
ഡല്‍ഹി ഓട്ടോ എക്‌സ്പോ 2016 ല്‍ റെനോ പ്രദര്‍ശനത്തിന് എത്തിച്ചതാണ് ഈ സാങ്കല്‍പിക കാറിന്റെ മാതൃക.

ഏറ്റവും ലളിതമായി പറഞ്ഞാല്‍ കണ്ണൂരില്‍ നിന്നു കോഴിക്കോട് വരെ പോകാന്‍ വെറും ഒരു ലിറ്റര്‍ പെട്രോള്‍ മതി. നാള്‍ക്കുനാള്‍ പെട്രോള്‍ വില റോക്കറ്റ് വേഗത്തില്‍ കുതിച്ചുയരുന്ന ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ സൂപ്പര്‍ ഹിറ്റാകാന്‍ ഈയൊരു കാരണം മാത്രം മതിയാകും.

പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും സംയോജിപ്പിച്ച് അതിനൂതനമായ സങ്കര ഇനം കാറുകളിലൂടെ കുറഞ്ഞ ഇന്ധനം കൊണ്ട് പരമാവധി മൈലേജ് കണ്ടെത്തുകയെന്നാണ് കമ്പനിയുടെ ലക്ഷ്യം. 1000 കിലോഗ്രാമിന് താഴെ ഭാരമുള്ള ബി.സെഗ്മെന്റില്‍ ഉള്‍പ്പെടുന്ന ചെറിയ ഇനം കാറുകളാണ് നിര്‍മിക്കുന്നത്. ഭാരം കുറക്കാന്‍ സ്റ്റീലും അലൂമിനിയവും ചേര്‍ന്നുള്ള മിശ്രണം കൊണ്ടാണ് കാറുകളുടെ പുറം ബോഡി നിര്‍മിക്കുന്നത്. മേല്‍ഭാഗം പൂര്‍ണമായും മെഗ്‌നീഷ്യം കൊണ്ടാണ് നിര്‍മിക്കുക.

വാട്‌സ് ആപ്പ് അശ്ലീല ദൃശ്യങ്ങള്‍; കോണ്‍ഗ്രസ് ഇടപെട്ടെന്ന് സരിത

 

Read more topics: Renault, car, auto expo 2016,
English summary
Eolab concept car – Renault’s hybrid runs 100km on just a litre
topbanner

More News from this section

Subscribe by Email